ചെന്നൈ: ടിവികെയ്ക്കും വിജയ്ക്കും ബിജെപി വമ്പൻ ഓഫർ നൽകിയെന്ന വെളിപ്പെടുത്തലുമായി ടിവികെ നേതാവ് ആധവ് അർജുന. ടിവികെയെക്ക് പകുതി സീറ്റും വിജയ്ക്ക് പകുതി ടേം മുഖ്യമന്ത്രി സ്ഥാനവും ഓഫർ ചെയ്തു.
വിജയ്യെ രണ്ടര വർഷം മുഖ്യമന്ത്രി ആക്കാമെന്ന് പറഞ്ഞു. എന്നാൽ വിജയ് അത് നിരസിച്ചെന്നും ആധവ് അർജുന പറയുന്നു.
തമിഴ്നാട് ദില്ലിക്ക് മുന്നിൽ കീഴടങ്ങില്ലെന്ന് വിജയ് പറഞ്ഞതായും ആധവ് വ്യക്തമാക്കി. തമിഴ്നാട്ടിലെ 234 സീറ്റിലും ടിവികെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ബിജെപിയുമായി ചർച്ച നടത്തിയിട്ടില്ല എന്നാണ് വിജയ്യുടെ പ്രതികരണം. അതേസമയം രജനികാന്തിനെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ടിവികെ നേതാവ് ആധവ് അർജുന മാപ്പ് പറഞ്ഞു.
താൻ ഉദ്ദേശിച്ചതല്ല പുറത്ത് വന്നതെന്ന് ആധവ് വിശദീകരിച്ചു. രജനികാന്ത് പാർട്ടി തുടങ്ങാൻ ശ്രമിച്ചപ്പോൾ തന്റെ നേതൃത്വത്തിൽ നടത്തിയ സർവേയിൽ 18 ശതമാനം വോട്ട് നേടുമെന്ന് കണ്ടെത്തിയെന്നും പിന്നാലെ രാഷ്ട്രീയ എതിരാളികൾ രജനികാന്തിനെ കടന്നാക്രമിച്ചെന്നും അതാണ് താൻ പറഞ്ഞതെന്നും ആധവ് വിശദീകരിച്ചു.
രജനികാന്തിന് ദുഃഖം ഉണ്ടായെങ്കിൽ മാപ്പ് പറയുന്നു എന്നും ആധവ് പറഞ്ഞു. രജനികാന്തിന്റെ പ്രതികരണത്തിന് പിന്നാലെ ആണ് ആധവിന്റെ വിശദീകരണവും മാപ്പപേക്ഷയും.
മറുപടി നൽകാൻ കാലം കാത്തിരിക്കുന്നുണ്ടെന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം. ഡിഎംകെ കുടുംബത്തിൽ നിന്നുള്ള ഭീഷണിയെ തുടർന്നാണ് രജനീകാന്ത് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയതെന്ന ആധവിന്റെ പരാമർശമാണ് വിവാദമായത്.
വിജയുടെ ശക്തി പ്രകടിപ്പിക്കാൻ ഉദ്ദേശിച്ചുള്ള പരാമർശമായിരുന്നെങ്കിലും പിന്നീട് വിവാദമാവുകയായിരുന്നു. എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി പരാമർശത്തെ എതിർത്ത് രംഗത്തെത്തി.
രാഷ്ട്രീയമായി മര്യാദയില്ലാത്ത പ്രസ്താവനയാണെന്ന് പറഞ്ഞ അദ്ദേഹം, രജനീകാന്തിനെ പ്രതിരോധിക്കാൻ രംഗത്തെത്തി. രജനീകാന്ത് രാഷ്ട്രീയത്തിനപ്പുറം ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ്.
അദ്ദേഹത്തിന് കളങ്കം വരുത്തുന്ന രീതിയിൽ സംസാരിക്കുന്നത് അംഗീകരിക്കാനാവില്ല. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് ഒരു വ്യക്തിയുടെ അവകാശമാണ്, അങ്ങനെ ചെയ്യാതിരിക്കുന്നതും അവകാശം തന്നെ.
അദ്ദേഹം തന്റെ കാരണങ്ങൾ വിശദീകരിച്ചിട്ടുണ്ട്, അവയെ ബഹുമാനിക്കണമെന്നും പളനിസ്വാമി പറഞ്ഞു. മൂന്ന് പതിറ്റാണ്ടോളം രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ സജീവമായി നിലനിർത്തിയ രജനീകാന്ത്, ആരോഗ്യപരമായ കാരണങ്ങളും കോവിഡ് മഹാമാരിയും ചൂണ്ടിക്കാട്ടി 2020 ൽ ഔദ്യോഗികമായി പിന്മാറുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

