
രാജ്യത്തെ വാഹന വിപണിയിലെ കോംപാക്റ്റ് എസ്യുവി വിഭാഗത്തിൽ മാരുതി ബ്രെസയുടെ ആവശ്യം അതിവേഗം വർദ്ധിക്കുകയാണെന്ന് റിപ്പോർട്ട്. എല്ലാ മാസവും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടോപ്പ്-10 എസ്യുവികളുടെ പട്ടികയിൽ ഇത് രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുമൊക്കെയായി തുടരുന്നു. ഈ ആവശ്യം കാരണം അതിൻ്റെ കാത്തിരിപ്പ് കാലയളവും വർദ്ധിക്കുന്നു. പ്രത്യേകിച്ച് അതിൻ്റെ സിഎൻജി വേരിയൻ്റിൽ, കാത്തിരിപ്പ് കാലയളവ് 28 ആഴ്ചകളായി വർധിച്ചു. അതായത് 196 ദിവസങ്ങൾ. 8.34 ലക്ഷം രൂപയാണ് ഇതിൻ്റെ പ്രാരംഭ എക്സ് ഷോറൂം വില. ഇത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ ഈ കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ, അതിൻ്റെ എല്ലാ വേരിയൻ്റുകളുടെയും കാത്തിരിപ്പ് കാലയളവിനെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കണം.
ബ്രെസ LXI പെട്രോൾ-എംടി വേരിയന്റ് വീട്ടിൽ എത്തണമെങ്കിൽ നിങ്ങൾ 12 മുതൽ 14 ആഴ്ച വരെ കാത്തിരിക്കണം. മറ്റ് പെട്രോൾ-എം ടി വേരിയന്റുകൾ ലഭിക്കാൻ നാലുമുതൽ ആറ് ആഴ്ച വരെ കാത്തിരിപ്പ് കാലാവധി ഉണ്ട്. LXI സിഎൻജി പതിപ്പുകൾക്ക് 26 മുതൽ 28 ആഴ്ച വരെ കാത്തിരിുക്കേണ്ടി വരും. പെട്രോൾ-ഓട്ടോമാറ്റിക്ക് വേരിയന്റുകൾക്കായി എട്ട് മുതൽ 10 ആഴ്ച വരെ കാത്തിരിക്കേണ്ടി വരും.
LXi, VXi, ZXi, ZXi+ എന്നീ നാല് വകഭേദങ്ങളിൽ ബ്രെസ്സ വാങ്ങാം. പുതിയ ബ്രെസയിൽ പുതിയ തലമുറ കെ-സീരീസ് 1.5-ഡ്യുവൽ ജെറ്റ് ഡബ്ള്യുടി എഞ്ചിനാണുള്ളത്. ഇത് സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നു. 6-സ്പീഡ് ട്രാൻസ്മിഷനാണ് എൻജിൻ ഘടിപ്പിച്ചിരിക്കുന്നത്. ഈ എഞ്ചിൻ 103 എച്ച്പി കരുത്തും 137 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കും. ഇന്ധനക്ഷമതയും വർധിച്ചതായി കമ്പനി അവകാശപ്പെടുന്നു. ന്യൂ ബ്രെസ്സയുടെ മാനുവൽ വേരിയൻ്റ് 20.15 kp/l മൈലേജും ഓട്ടോമാറ്റിക് വേരിയൻ്റ് 19.80 kp/l മൈലേജും നൽകും. ബ്രെസ സിഎൻജി LXi പതിപ്പ് 25.51 കിമി മൈലേജും നൽകും.
ബലേനോ പോലെ 360 ഡിഗ്രി ക്യാമറയാണ് ബ്രെസ്സയ്ക്കുള്ളത്. ഈ ക്യാമറ വളരെ ഹൈടെക്, മൾട്ടി ഇൻഫർമേഷൻ നൽകുന്ന ക്യാമറയാണ്. ഈ ക്യാമറ കാറിൻ്റെ 9 ഇഞ്ച് സ്മാർട്ട് പ്ലേ പ്രൊ പ്ലസ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കും. സുസുക്കിയും ടൊയോട്ടയും സംയുക്തമായാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഈ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ എന്നിവയെ പിന്തുണയ്ക്കുന്നു. കാറിനുള്ളിൽ ഇരിക്കുമ്പോൾ സ്ക്രീനിൽ കാറിനു ചുറ്റുമുള്ള ദൃശ്യങ്ങൾ കാണാൻ സാധിക്കും എന്നതാണ് ഈ ക്യാമറയുടെ പ്രത്യേകത. ഇത് കാർ പാർക്ക് ചെയ്യുന്നതിനോ റിവേഴ്സ് ചെയ്യുന്നതിനോ എളുപ്പമാക്കും.
വയർലെസ് ചാർജിംഗ് ഡോക്കും കാറിൽ നൽകിയിട്ടുണ്ട്. ഈ ഡോക്കിൻ്റെ സഹായത്തോടെ, നിങ്ങളുടെ സ്മാർട്ട്ഫോൺ വയർലെസ് ആയി എളുപ്പത്തിൽ ചാർജ് ചെയ്യാൻ കഴിയും. ഇത് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. അതേസമയം, അമിതമായി ചൂടാകാതിരിക്കാൻ സമ്പൂർണ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മാരുതിയുടെ നിരവധി കണക്റ്റിംഗ് ഫീച്ചറുകളും ഇതിൽ ലഭ്യമാകും. ഈ ഫീച്ചറുകളൊക്കെ ഈ കോംപാക്ട് എസ്യുവിയെ വളരെ ആഡംബരവും നൂതനവുമാക്കുന്നു.
Last Updated Mar 18, 2024, 1:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]