

തിരുനക്കര മഹാദേവക്ഷേത്രത്തിലെ പകൽപൂരത്തിന് ശക്തമായ സുരക്ഷ : കൂടുതൽ പോലീസിനെ വിന്യസിപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്
സ്വന്തം ലേഖകൻ
കോട്ടയം : തിരുനക്കര മഹാദേവക്ഷേത്രത്തിൽ 20 ന് നടക്കുന്ന പകൽ പൂരത്തോടനുബന്ധിച്ച് കൂടുതൽ പോലീസിനെ വിന്യസിപ്പിച്ച് ശക്തമായ സുരക്ഷയൊരുക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. ഇതിനായി നിലവിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് പുറമേ 350 ഓളം പോലീസ് ഉദ്യോഗസ്ഥരെ കൂടുതലായി നിയോഗിക്കും.
ഉത്സവത്തോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റും, പ്രത്യേകം നിരീക്ഷിക്കുന്നതിനായി സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചു കഴിഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പകൽപൂര ദിവസം പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതും , അമ്പലത്തിന്റെ സമീപപ്രദേശങ്ങളിൽ അനധികൃത വാഹന പാർക്കിംഗ് നിരോധിച്ചിട്ടുള്ളതുമാണ്. മോഷണം, പിടിച്ചുപറി, മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി മഫ്റ്റി പോലീസിനെയും, കൂടാതെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തന്നതിന്റെ ഭാഗമായി കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. 20ന് വൈകിട്ട് 4 മണി മുതലാണ് തിരുനക്കര പകൽപൂരം ആരംഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]