
ബംഗലൂരു: സമീപകാലത്ത് തനിക്കുനേരെ ഉണ്ടായ ട്രോളുകള്‍ കുടുംബ ജീവിതത്തെവരെ ബാധിച്ചുവെന്ന് തുറന്നു പറഞ്ഞ് യുസ്വേന്ദ്ര ചാഹലിന്റെ ഭാര്യ ധനശ്രീ വര്‍മ. ട്രോള്‍ ചെയ്യുന്നവരോട് ലളിതമായ ഒരു കാര്യമാണ്. ആദ്യ മനുഷ്യനാകു, അതിനുശേഷം ആളുകളെക്കുറിച്ച് വിധിയെഴുതൂ എന്നും ധനശ്രീ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു.
ട്രോളുകളൊന്നും ഇത്രയും കാലം എന്റെ ജീവിതത്തെ ബാധിച്ചിരുന്നില്ല. അവയൊക്കെ ചിരിച്ചു തള്ളുകയോ അവഗണിക്കുകയോ ആണ് പതിവ്. എന്നാല്‍ സമീപകാലത്തുണ്ടായ ട്രോളുകള്‍ എന്റെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും ബാധിച്ചു. നിങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ വഴി എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിലും മറ്റുള്ളവരുടെ കുടുംബത്തെയും വികാരത്തോയോ അവഗണിച്ചുകൊണ്ടാകരുത്. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടു നില്ക്കാന് തീരുമാനിക്കുകയാണ്. സത്യം പറയാലോ ഇപ്പോ സമാധാനമുണ്ട്-ധനശ്രീ വര്‍മ പറഞ്ഞു.
സോഷ്യല്‍ മീഡിയയെ നെഗറ്റീവായി ഉപയോഗിക്കുന്നവര്‍ ഈ മാധ്യമം വഴി അസ്വസ്ഥതയും വെറുപ്പുമാണ് പടര്‍ത്തുന്നത്. സോഷ്യല്‍ മീഡിയ എന്റെ ജോലിയുടെ പ്രധാന ഭാഗമാണ്. അതുകൊണ്ടുതന്നെ എനിക്കത് പൂര്‍ണമായും ഉപേക്ഷിക്കാനാവില്ല. കാരണം ഈ പ്ലാറ്റ്ഫോമിലൂടെയാണ് എന്റെ കഴിവുകള്‍ ലോകം തിരിച്ചരിറിയുന്നത്. അതുകൊണ്ട് തന്നെ അത് പ്രകടിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ വീണ്ടുമെത്തും. പക്ഷെ നിങ്ങളോടൊക്കെ ഒരു അപേക്ഷയുണ്ട്, ഈ മീഡിയം ആളുകളെ സന്തോഷിപ്പിക്കാനുള്ളതാണ്. അവരുടെ പ്രതിഭയും കഴിവും പ്രകടിപ്പിക്കാനുള്ള വേദിയാണ്.
അതുകൊണ്ട് ഞാനുമൊരു സ്ത്രീയാണെന്ന് മറക്കരുത്, നിങ്ങളുടെ അമ്മയെപ്പോലെ, സഹോദരിയെപ്പോലെ, സുഹൃത്തിനെപ്പോലെ, നിങ്ങളുടെ ഭാര്യയെപ്പോലെ, അതുകൊണ്ടുതന്നെ എന്നോട് നിങ്ങള്‍ അത് ചെയ്യരുത്. അത് ശരിയല്ല, അതുകൊണ്ട് നിങ്ങളോട് എനിക്കിത്രമാത്രമെ പറയാനുള്ളു, ഞാനൊരു പോരാളിയാണ്, ഇതുകൊണ്ടൊന്നും തളര്‍ന്നുപോകില്ല-ധനശ്രീ വ്യക്തമാക്കി.
ഡാന്‍സ് റിയാലിറ്റി ഷോ ആയ ഝലക് ദിഖ്ലാ ജായില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ധനശ്രീ ഫൈനലിലെത്തിയിരുന്നു. ഡാന്‍സ് റിയാലിറ്റി ഷോയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ധനശ്രീക്കും ചാഹലിനുമെതിരെ വിമര്‍ശനങ്ങളും പരിഹാസവുമായി ആരാധകര്‍ എത്തിയതായാണ് ധനശ്രീയുടെ പ്രതികരണത്തിന് കാരണമായത്.
Last Updated Mar 18, 2024, 12:34 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]