
റിയാദ്: വിശുദ്ധ റമദാന് മാസത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം ഉംറ ചെയ്യാന്‍ ആര്‍ക്കും അനുമതി നല്‍കില്ലെന്ന് സൗദി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. എല്ലാവരും ഒരു ഉംറ മാത്രം ചെയ്താല്‍ മതി. ജനത്തിരക്ക് കുറക്കാനും മറ്റുളളവര്‍ക്ക് സൗകര്യമൊരുക്കാനും ഇതുവഴി സാധ്യമാവും.
ഉംറക്കെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കാന്‍ എല്ലാവരും സഹകരിക്കണം. മന്ത്രാലയം ആവശ്യപ്പെട്ടു. അതേസമയം രണ്ടാം പ്രാവശ്യം ഉംറക്ക് ‘നുസ്ക്’ ആപ്ലിക്കേഷനില്‍ അപേക്ഷ നല്കുമ്പോള് റമദാനില്‍ ഉംറ ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അനുമതി ലഭിക്കില്ലെന്നുമാണ് മറുപടി ലഭിക്കുന്നത്.
Read Also –
അതേസമയം ഈ റമദാനിലെ ആദ്യ ജുമുഅ നമസ്കാരത്തിൽ മക്ക, മദീന പള്ളികളിലെത്തിയത് ലക്ഷക്കണക്കിന് വിശ്വാസികളാണ്. രാവിലെ മുതൽ ഇരുഹറമുകളിലേക്ക് ജുമുഅയിൽ പെങ്കടുക്കാൻ വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. മക്ക മസ്ജിദുൽ ഹറാമിൽ തീർഥാടകരും രാജ്യവാസികളുമടക്കം ജുമുഅ നമസ്കാരത്തിനായി അണിനിരന്നപ്പോൾ ഹറമിെൻറ അകവും പുറവും വിശ്വാസികളുടെ മഹാസംഗമമായി. ഇടനാഴികളും നിലകളും മുറ്റങ്ങളും വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. റോഡുകളിലേക്ക് വരെ നിര നീണ്ടു.
അടുത്തിടെ പൂർത്തിയാക്കിയ മൂന്നാം സൗദി വിപൂലീകരണ നിലകളെല്ലാം വലിയ തിരക്കിനാണ് സാക്ഷ്യംവഹിച്ചത്. ജുമുഅ ദിവസത്തിലെ തിരക്ക് മുൻകൂട്ടി കണ്ട് തീർഥാടകർക്കാവശ്യമായ എല്ലാ ഒരുക്കവും ഇരുഹറം കാര്യാലയം നേരത്തെ ഒരുക്കിയിരുന്നു. പ്രായം കൂടിയവരുടെ യാത്രക്ക് ഗോൾഫ് വണ്ടികൾ അടക്കം 5000ത്തോളം വണ്ടികൾ സജ്ജമാക്കിയിരുന്നു. ശുചീകരണ, അണുമുക്തമാക്കൽ ജോലികൾക്കായി 4000 പേരെയാണ് നിയോഗിച്ചിരുന്നത്. ആളുകളുടെ സഞ്ചാരം എളുപ്പമാക്കാൻ മുഴുവൻ കവാടങ്ങളും തുറന്നിട്ടു. ഉംറ തീർഥാടകർക്ക് പ്രത്യേക കവാടങ്ങൾ നിശ്ചയിച്ച് മതാഫിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു. സുരക്ഷ, ട്രാഫിക് രംഗത്ത് പഴുതടച്ച ക്രമീകരണമാണ് ഏർപ്പെടുത്തിയിരുന്നത്.
മുറ്റങ്ങളിൽ ബാരികേഡുകൾ സ്ഥാപിച്ച് ആളുകളുടെ സഞ്ചാരം നിയന്ത്രിച്ചു. തിരക്ക് കുറക്കാൻ രാവിലെ മുതൽ ഹറമിനടുത്ത് വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. ഉംറ തീർഥാടകരെയും വഹിച്ചുവന്ന വാഹനങ്ങൾ മാത്രമാണ് ഹറമിനടുത്ത റോഡുകളിലേക്ക് കടത്തിവിട്ടത്. ആരോഗ്യ മന്ത്രാലയത്തിെൻറയും മുനിസിപ്പാലിറ്റിയുടെയും സേവനങ്ങൾക്കായി കൂടുതൽ ആളുകളെ നിയോഗിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കാൻ സുരക്ഷ ഉദ്യോഗസ്ഥരോടൊപ്പം നിരവധി സ്കൗട്ടുകളും സന്നദ്ധ പ്രവർത്തകരും അണിനിരന്നു.
Last Updated Mar 17, 2024, 6:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]