

കുടുംബശ്രീ വാഴൂർ,ഏറ്റുമാനൂർ ബ്ലോക്കുകളില്‍ നടപ്പാക്കുന്ന എസ്.വി.ഇ.പി പദ്ധതിയില്‍ മൈക്രോ എന്റെർപ്രൈസ് കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: കുടുംബശ്രീ വാഴൂർ ,ഏറ്റുമാനൂർ ബ്ലോക്കുകളില്‍ നടപ്പാക്കുന്ന എസ്.വി.ഇ.പി പദ്ധതിയില്‍ മൈക്രോ എന്റെർപ്രൈസ് കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 25-45. യോഗ്യത: പ്ലസ് ടു. അപേക്ഷകർ അതത് ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസക്കാരും കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 47 ദിവസത്തെ റെസിഡൻഷ്യല്‍ പരിശീലനം ഉണ്ടായിരിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
താല്പര്യമുള്ളവർ വെള്ളക്കടലാസ്സില്‍ എഴുതിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത പ്രമാണങ്ങളുടെ പകർപ്പ്, അയല്‍ക്കൂട്ട കുടുംബാംഗം /ഓക്സിലറി ഗ്രൂപ്പ് അംഗം എന്നു തെളിയിക്കുന്ന സി.ഡി.എസിന്റെ കത്ത് എന്നിവ സഹിതം ഏപ്രില്‍ ആറിന് വൈകിട്ട് അഞ്ചിനു മുൻപായി കോട്ടയം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസില്‍ സമർപ്പിക്കണം.ഫോണ്‍ :0481-2302049
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]