
കോട്ടയം: വെള്ളൂരിൽ വാഹനത്തിലെ ഡീസൽ മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കൊല്ലം ചവറ സ്വദേശി ആൽബിൻ ഐസക്ക്, വെള്ളൂർ ഇന്പയം സ്വദേശി അജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ നിർമാണ കന്പനിയുടെ നിർത്തിയിട്ട മണ്ണുമാന്തി യന്ത്രത്തിൽ നിന്ന് ഡീസൽ മോഷ്ടിച്ചെടുക്കുകയായിരുന്നു. രണ്ട് കന്നാസുകളിലായി 40 ലിറ്റർ ഡീസലാണ് ഹോസ് ഉപയോഗിച്ച് ഊറ്റിയത്.പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
Last Updated Mar 18, 2024, 1:06 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]