
നിഖില്‍ സിദ്ധാര്‍ഥ നായകനായ ഹിറ്റ് ചിത്രമാണ് കാര്‍ത്തികേയ. നിഖില്‍ സിദ്ധാര്‍ഥയുടേതായി കാര്‍ത്തികേയയുടെ രണ്ടാം ഭാഗവും വൻ ഹിറ്റായിരുന്നു. ഇനി കാര്‍ത്തികേയയുടെ മൂന്നാം ഭാഗവും വരും എന്ന് പ്രഖ്യാപിച്ചിരിച്ചിരിക്കുകയാണ് നിഖില്‍ സിദ്ധാര്‍ഥ. കാര്‍ത്തികേയ മൂന്നും പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് എത്തുക
ചന്ദ്രൂ മൊന്ദേടിയാണ് കാര്‍ത്തികേയയുടെ സംവിധാനം. നിഖില്‍ സിദ്ധാര്‍ഥയുടെ പാൻ ഇന്ത്യൻ ചിത്രമായി എത്തിയപ്പോള്‍ സ്വാതി റെഡ്ഡി നായികയായി. കാര്‍ത്തികേയ രണ്ടില്‍ മലയാളികളുടെ പ്രിയ താരം അനുപമ പരമേശ്വരനായിരുന്നു നായികയായി എത്തിയത്. വൈകാതെ കാര്‍ത്തികേയ മൂന്നിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് നിഖില്‍ സിദ്ധാര്‍ഥ വ്യക്തമാക്കിയിട്ടുണ്ട്.
നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന പുതിയ ചിത്രം ‘സ്വയംഭൂ’ ചിത്രീകരണം പുരോഗമിക്കുകയാണ് എന്നതും ആരാധകരെ ആവേശത്തിലാക്കുന്ന ഒരു റിപ്പോര്‍ട്ടാണ്. സംവിധാനം നിര്‍വഹിക്കുന്നത് ഭരത് കൃഷ്ണമാചാരിയാണ്. ഇതുവരെ ‘സ്വയംഭൂ’ പ്രമേയം പുറത്തുവിട്ടിട്ടില്ല. ‘സ്വയംഭൂ’ ഒരു പാൻ ഇന്ത്യൻ ചിത്രം ആയി എത്തുമ്പോള്‍ സംയുക്തയാണ് നായിക.
നിഖില്‍ സിദ്ധാര്‍ഥ നായകനായി ഒടുവിലെത്തിയ ചിത്രം ‘സ്പൈ’ ആയിരുന്നു. സംവിധാനം നിര്‍വഹിച്ചത് ഗാരി ബിഎച്ചാണ്. നിഖില്‍ സിദ്ധാര്ഥയ്ക്കു പുറമേ ‘സ്പൈ’ സിനിമയില്‍ ഐശ്വര്യ മേനോൻ, അഭിനവ്, സന്യ താക്കൂര്‍, ആര്യൻ രാജേഷ്, മകരന്ദ് ദേശ്പാണ്ഡേ, രവി വര്‍മ, സച്ചിൻ ഖേഡെകര്‍, സുരേഷ് ദയാനന്ദ് റെഡ്ഡി, നിതിൻ മേഹ്ത, ജിഷു സെൻഗുപ്ത, പ്രിഷ സിംഗ് എന്നിവര്‍ക്കൊപ്പം റാണ ദഗുബാട്ടി അതിഥിയായി എത്തി. നിഖില്‍ സിദ്ധാര്‍ഥ റോ ഏജന്റ് കഥാപാത്രമായിട്ടായിരുന്നു ‘സ്പൈ’യില്‍ വേഷമിട്ടത്. കെ രാജശേഖര റെഡ്ഡി ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. വംശിയായിരുന്നു നിഖിലിന്റെ സ്പൈയുടെ ഛായാഗ്രാഹണം. സംഗീതം വിശാല്‍ ചന്ദ്രശഖറായിരുന്നു.
Last Updated Mar 17, 2024, 6:03 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]