
സോഷ്യൽ മീഡിയയിൽ ആളുകൾ ഏറെ ഇഷ്ടപ്പെടുന്ന വീഡിയോകളിൽ ഒന്നാണ് ഫാഷൻ വീഡിയോസ്. പലപ്പോഴും ഇത്തരം വീഡിയോകളിൽ മോഡൽസ് നമ്മൾ ഒരിക്കലും ചിന്തിച്ചിട്ടു പോലുമില്ലാത്ത രീതിയിൽ ഫാഷൻ ഔട്ട് ഫിറ്റുകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ അതുക്കും മേലെ എന്ന് പറയാതെ വയ്യ.
കാരണം ഒരു ചെറുപ്പക്കാരൻ തന്റെ പായ മാത്രം ഉപയോഗിച്ച് നടത്തുന്ന ഒരു ഫാഷൻ ഷോ ആണ് ഇത്. ആരെയും അമ്പരപ്പിക്കും വിധമാണ് ഈ യുവാവ് പായയെ വ്യത്യസ്തമായതും എന്നാൽ ആകർഷകവുമായ രീതിയിൽ വിവിധ വസ്ത്രങ്ങളാക്കി മാറ്റുകയും അവ ധരിച്ച് റാംപ് വാക്ക് നടത്തുകയും ചെയ്യുന്നത്. ടിക് ടോക്കർ തരുൺ നായക് എന്ന ഇൻസ്റ്റാഗ്രാം ഐഡിയിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷർട്ടും ബർമൂഡയും ധരിച്ച് കൈയിൽ ഒരു പായയുമായി നിൽക്കുന്ന യുവാവാണ് വീഡിയോയുടെ തുടക്കത്തിൽ.
ഞൊടിയിടയിൽ ഇയാൾ ഒരു മോഡലായി മാറുന്നു. തുടർന്ന് തന്റെ കൈയിലുണ്ടായിരുന്ന പായയെ ആകർഷകമായ രീതിയിൽ വിവിധതരം വസ്ത്രങ്ങളാക്കി മാറ്റുകയും അത് ധരിച്ച് മോഡലുകളെപ്പോലും അമ്പരപ്പിക്കും വിധം അതീവ മനോഹരമായി റാംപ് വാക്ക് ചെയ്യുകയും ചെയ്യുന്നു. റിപ്പോർട്ടുകൾ പ്രകാരം തെലങ്കാന സ്വദേശിയാണ് ഇദ്ദേഹം. വീഡിയോ സോഷ്യൽ മീഡയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ ഈ ചെറുപ്പക്കാരനെ അഭിനന്ദനങ്ങൾകൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ.
വീഡിയോ ഇതിനോടകം നിരവധിയാളുകൾ കാണുകയും വൈറലാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇത് ഇത്തരത്തിലുള്ള യുവാവിന്റെ ആദ്യ വീഡിയോ അല്ല കേട്ടോ. ഇതിന് മുമ്പും ഇയാളുടെ സമാനമായ വിവിധ വീഡിയോകൾ വൈറലായിട്ടുണ്ട്.
Last Updated Mar 17, 2024, 4:33 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]