
ഖുലൈസ്-ഖുലൈസ് കെ എം സി സിയുടെ റമദാന് റിലീഫ് ഫണ്ട് സമാഹരണത്തിന് തുടക്കമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാവപെട്ടവരെ സഹായിക്കാനാണ് റമദാന് റലീഫ് ഫണ്ട് ഉപയോഗിക്കുന്നത്.ഉപദേശക സിമിതി അംഗം അസീസ് കൂട്ടിലങ്ങാടിയില്‍നിന്ന് ആദ്യ സംഭാവന ജിദ്ദ കെ എം സി സി കൗണ്‍സിലര്‍ ഇബ്രാഹീം വന്നേരി സ്വീകരിച്ച് റമദാന് റിലീഫ് ഫണ്ട് ശേഖരണത്തിന് തുടക്കം കുറിച്ചു. ആരിഫ് പഴയകത്ത്,റഷീദ് എറണാങ്കുളം,ഷാഫി മലപ്പുറം,റാഷിഖ് മഞ്ചേരി,അക്ബര്‍ ആട്ടീരി,ഉബൈദ് തെന്നല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഖുലൈസ് കെ എം സി സിയുടെ ജനകീയ ഇഫ്താര്‍ സംഗമം ഏപ്രില്‍ 5 വെള്ളിയാഴ്ച നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
