

First Published Mar 17, 2024, 11:53 AM IST
ശരീരം പ്യൂരിൻ എന്ന പദാർത്ഥത്തെ വിഘടിപ്പിക്കുമ്പോൾ അവ യൂറിക് ആസിഡ് ഉത്പാദിപ്പിക്കുന്നു. സാധാരണയായി, മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറന്തള്ളുന്നു. എന്നിരുന്നാലും, വൃക്കകൾക്ക് യൂറിക് ആസിഡ് പുറന്തള്ളാൻ കഴിയാത്ത അവസ്ഥയിൽ സന്ധിവാതം അല്ലെങ്കിൽ വൃക്കയിലെ കല്ലുകൾ പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് ഇത് നയിക്കുന്നു.
ഉയർന്ന യൂറിക് ആസിഡ് സാധാരണയായി രോഗലക്ഷണങ്ങളൊന്നും കാണിക്കില്ലെങ്കിലും പിന്നീട് ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം, ഫാറ്റി ലിവർ രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
മരുന്നുകൾ ശരീരത്തിലെ ഉയർന്ന അളവിലുള്ള യൂറിക് ആസിഡിനെ നിയന്ത്രിക്കാൻ സഹായിക്കുമെങ്കിലും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്. പ്രത്യേകിച്ച് യൂറിക് ആസിഡിൻ്റെ ലക്ഷണങ്ങളും അളവും കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ…
യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
ഒന്ന്…
ശരീരത്തിലെ ജലാംശം നിലനിർത്തുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് യൂറിക് ആസിഡ് നീക്കം ചെയ്യാൻ സഹായിക്കുന്നു.
രണ്ട്…
ചെറുനാരങ്ങാനീര് ചെറുചൂടുള്ള വെള്ളത്തിൽ മിക്സ് ചെയ്ത് കുടിക്കുന്നത് ഉയർന്ന യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കും. വെറും വയറ്റിൽ ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.
മൂന്ന്…
ചെറി കഴിക്കുന്നത് യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാനും ശരീരത്തെ കൂടുതൽ ക്ഷാരമാക്കാനും സഹായിക്കുന്നു.
നാല്…
ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ പഴങ്ങൾ രാവിലെ കഴിക്കുന്നത് യൂറിക് ആസിഡിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് സ്മൂത്തിയായോ അല്ലാതെയോ കഴിക്കാവുന്നതാണ്.
അഞ്ച്…
സെലറി വിവിധ ആൻ്റിഓക്സിഡൻ്റുകളാൽ സമ്പന്നമാണ്. കൂടാതെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങളും ഉണ്ട്. സന്ധിവാതം അല്ലെങ്കിൽ വൃക്ക രോഗങ്ങളുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കാൻ സെലറി കഴിക്കുന്നത് സഹായിക്കും.
ആറ്…
രാവിലെ ആപ്പിൾ സിഡെർ വിനെഗർ കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്നും വിദഗ്ധർ പറയുന്നു. ഒരു ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ ഒരു ഗ്ലാസ് വെള്ളത്തിൽ യോജിപ്പിച്ച് കുടിക്കുക.
Last Updated Mar 17, 2024, 11:53 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]