
തിരുവനന്തപുരം: നാഷണല്‍ ആയുഷ് മിഷന് വിവിധ തസ്തികകളിലേക്ക് സംസ്ഥാന, ജില്ലാ അടിസ്ഥാനത്തില്‍ മാര്‍ച്ച് 18 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖങ്ങളും, എഴുത്തു പരീക്ഷയും മാറ്റി വച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്നാണ് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അഭിമുഖങ്ങളും, പരീക്ഷയും നിര്‍ത്തി വച്ചത്. പുതുക്കിയ തീയതികള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് www.nam.kerala.gov.in വെബ് സൈറ്റ് സന്ദര്‍ശിക്കുക.
ഓണ്‍ലൈന്‍ ഓപ്ഷന് കണ്‍ഫര്‍മേഷനുള്ള സൗകര്യം
2023 ലെ ബി.ഫാം (ലാറ്ററല്‍ എന്‍ട്രി) കോഴ്സിലേക്കുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റിലേക്കുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. രണ്ടാം ഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടുന്നതിന് വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും ഓപ്ഷന് കണ്ഫര്മേഷന് നടത്തണം. ബി.ഫാം (ലാറ്ററല്‍ എന്‍ട്രി) കോഴ്സില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ‘Confirm’ ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ ഓപ്ഷന് കണ്ഫര്മേഷന് നിര്‍ബന്ധമായും നടത്തേണ്ടതാണ്.
ഓണ്‍ലൈന്‍ ഓപ്ഷന് കണ്‍ഫര്‍മേഷനെ തുടര്‍ന്ന് ഹയര്‍ ഓപ്ഷന് പുനഃക്രമീകരണം/ആവശ്യമില്ലാത്തവ റദ്ദാക്കല്‍ എന്നിവയ്ക്കുള്ള സൗകര്യം മാര്‍ച്ച് 18 വൈകുന്നേരം അഞ്ചു മണി വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകുന്നതാണ്. വിശദവിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനത്തിനും അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങള്‍ക്കും www.cee.kerala.gov.in എന്ന വെബ്സൈറ്റ് കാണുക. ഫോണ്‍: 0471 2525300.
Last Updated Mar 17, 2024, 4:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]