
കൊച്ചി: ആലുവയില്‍ യുവാവിനെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയി. ആലുവ റെയില്‍വെ സ്റ്റേഷന് പരിസരത്ത് വെച്ചാണ് ഇന്നോവ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ സംഘം യുവാവിനെ മര്‍ദ്ദിച്ചശേഷം കാറിലേക്ക് പിടിച്ചുകയറ്റി കൊണ്ടുപോവുകയായിരുന്നു.സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം.
നാല് ദിവസം മുമ്പ് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ മറ്റൊരാളെ തട്ടിക്കൊണ്ടു പോയെങ്കിലും ഇയാളെ പിന്നീട് വിട്ടയച്ചിരുന്നു. ഇതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് പുതിയ സംഭവം. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.കുഴൽപ്പണ ഇടപാട് സംഘം ആണോ എന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
Last Updated Mar 17, 2024, 12:13 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]