കോലാർ: ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സംശയം അമ്മാവനെ കുത്തിക്കൊന്ന് മരുമകൻ. കർണാടകയിലെ കോലാറിലാണ് സംശയത്തെ തുടർന്ന് ക്രൂരമായ കൊലപാതകം നടന്നത്.
മാലൂർ താലൂക്കിലെ മിടഗാനപ്പള്ളിയിലാണ് യുവാവ് ഉറ്റബന്ധുവിനെ കുത്തിക്കൊന്നത്. 38കാരനായ നയാസ് ഖാനാണ് കൊല്ലപ്പെട്ടത്.
ഇയാളുടെ സഹോദരിയുടെ മകനായ 33കാരൻ ഷാഹിദ് ഖാനാണ് കൊലപാതകം നടത്തിയത്. ഷാഹിദിന്റെ ഭാര്യയുമായി നയാസ് ഖാന് അവിഹിത ബന്ധമുണ്ടെന്ന് ഷാഹിദ് കുറച്ചുകാലമായി സംശയിച്ചിരുന്നു.
ഇതേച്ചൊല്ലി കുടുംബത്തിൽ മുൻപും തർക്കങ്ങളും വാക്കേറ്റങ്ങളും നടക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയാണ് കൊലപാതകമെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഇന്ന് രാവിലെ ഹൊസക്കോട്ടെയിൽ നിന്ന് നയാസ് ഖാൻ, ഷാഹിദ് താമസിക്കുന്ന മിടഗാനഹള്ളിയിലെ വീട്ടിലെത്തി. ഈ സമയം ഭാര്യയുമായുള്ള ബന്ധത്തെക്കുറിച്ച് ഷാഹിദ് ചോദ്യം ചെയ്തു.
ഇത് രൂക്ഷമായ വാക്കുതർക്കത്തിലേക്ക് നയിച്ചു. തർക്കത്തിനിടെ ഷാഹിദ് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് നയാസിനെ പലതവണ കുത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നയാസ് ഖാൻ രക്തം വാർന്ന് സംഭവ സ്ഥലത്തു വെച്ചുതന്നെ മരിച്ചു. മൂന്ന് പെൺമക്കളാണ് ഷാഹിദ്ഖാനുള്ളത്.
മിടഗാനഹള്ളിയിലെ ഒരു കൃഷിയിടത്തിൽ കാവൽക്കാരനായി ജോലി ചെയ്യുകയായിരുന്നു ഷാഹിദും കുടുംബവും. ബെംഗളൂരുവിലെ ഹൊസക്കോട്ടെ താലൂക്ക് സ്വദേശിയായ ഷാഹിദ് കുറച്ചുവർഷങ്ങളായി കോലാറിലാണ് താമസിക്കുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയ പൊലീസ് പ്രതിയായ ഷാഹിദ് ഖാനെ കസ്റ്റഡിയിലെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

