ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബെംഗളൂരുവിലെ ഉയർന്ന ജീവിതച്ചെലവിനെക്കുറിച്ച് വീണ്ടും ചർച്ചകൾ സജീവമാകുന്നു. നഗരത്തിലേക്ക് പുതുതായി താമസം മാറിയ ‘പ്രഹ’ എന്ന യുവാവ് തന്റെ ആദ്യ ആഴ്ചയിലെ ചെലവുകളെക്കുറിച്ച് സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ (X) പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
‘നഗരജീവിതം വിലകുറഞ്ഞതല്ല’ തന്റെ ആദ്യ ഏഴ് ദിവസത്തിനുള്ളിൽ മാത്രം 30,000 രൂപയിൽ അധികം ചെലവായെന്നാണ് യുവാവ് വെളിപ്പെടുത്തിയത്. ഇതിന്റെ ഏകദേശ കണക്കുകൾ ഇങ്ങനെയാണ് വീട്ടുവാടക: 18,000 രൂപ (അഡ്വാൻസ് ഉൾപ്പെടെയാകാം), ഭക്ഷണം: 12,000 രൂപ.
“നഗരജീവിതം ഒട്ടും വിലകുറഞ്ഞതല്ല, എനിക്ക് പണം നിയന്ത്രിച്ച് ചെലവാക്കുന്ന സ്വഭാവവുമില്ല” എന്നാണ് അദ്ദേഹം കുറിപ്പിൽ വെളിപ്പെടുത്തുന്നത്. ഇന്ദിരാനഗർ, ഇലക്ട്രോണിക് സിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ അന്വേഷിച്ച ശേഷം എച്ച്.എസ്.ആർ (HSR) ലേഔട്ടിൽ ഒരു ഫുൾ ഫർണിഷ്ഡ് ഫ്ലാറ്റാണ് താൻ വാടകയ്ക്കെടുത്തിരിക്കുന്നതെന്ന് പ്രഹ പറയുന്നു.
എല്ലാ സൗകര്യങ്ങളും നടക്കാവുന്ന ദൂരത്തിൽ ലഭ്യമാണെന്നതാണ് ഈ സ്ഥലത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1 Week completed in Bengaluru,Spent ₹18k+ in rent and ₹12k+ in food.- City life is not cheap, and I don’t have good spending habits too.Explored Indiranagar, HSR, Electronic City.- Gonna stay in HSR, got a good fully furnished flat and everything available in walkable… — Praha (@Praha37v) February 17, 2026 ഉപദേശവുമായി നെറ്റിസെന്സ് വളരെ വേഗത്തിലാണ് ഈ പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
പോസ്റ്റിന് ഒമ്പതിനായിരത്തിലധികം കാഴ്ചക്കാരെ ലഭിക്കുകയും വലിയ ചർച്ചകളിലേക്ക് വഴിമാറുകയും ചെയ്തു. ബംഗളൂരുവിൽ 18,000 രൂപയ്ക്ക് നല്ലൊരു ഫ്ലാറ്റ് ലഭിക്കുക എന്നത് വലിയ കാര്യമാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
“ബെല്ലന്തൂർ പോലുള്ള സ്ഥലങ്ങളിൽ ഇതിലും എത്രയോ ഇരട്ടിയാണ് വാടക” എന്ന് ഒരാൾ കമന്റ് ചെയ്തു. നഗരം ചെലവേറിയതാണെങ്കിലും കഠിനാധ്വാനം ചെയ്യുന്നവർക്ക് മികച്ച അവസരങ്ങൾ ബെംഗളൂരു നൽകുന്നുണ്ടെന്ന് യുവാവ് എഴുതി.
എച്ച്.എസ്.ആർ ലേഔട്ട് സ്റ്റാർട്ടപ്പുകളുടെ കേന്ദ്രമായതിനാൽ അവിടെ താമസം തെരഞ്ഞെടുത്തതിനെ പലരും അഭിനന്ദിച്ചു. ജോലിക്ക് പുറമെ ബംഗളൂരുവിലെ പ്രശസ്തമായ ‘കോഫി കൾച്ചർ’ കൂടി ആസ്വദിക്കാൻ സമൂഹ മാധ്യമ ഉപഭോക്താക്കൾ അദ്ദേഹത്തെ ഉപദേശിച്ചു.
ഉയർന്ന ജീവിതച്ചെലവിനിടയിലും ബെംഗളൂരുവിലെ ഊർജ്ജസ്വലമായ തൊഴിൽ സംസ്കാരവും കഠിനാധ്വാനികളായ മനുഷ്യരും തന്നെ ആകർഷിച്ചുവെന്ന് പറഞ്ഞാണ് പ്രഹ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

