
മാന്നാർ: സ്കൂട്ടറിൽ 2.394 കിലോ കഞ്ചാവ് കടത്തിയ രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കുരട്ടിശ്ശേരി മിൽമ യൂണിറ്റിന് സമീപത്തായിരുന്നു ഇവരെ പിടികൂടിയത്.
എക്സൈസ് സംഘത്തെ കണ്ട് പരുങ്ങിയ ഇവരെ പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. മാന്നാർ കുരട്ടിക്കാട് തുണ്ടിയിൽ വീട്ടിൽ ജയകുമാർ(38), കടപ്ര കല്ലൂരേത്ത് അരുൺ മോൻ(28) എന്നിവരെയാണ് ചെങ്ങന്നൂർ എക്സ്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി സജീവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അരുൺ മോന്റെ പേരിൽ ആന്ധ്രാ പ്രദേശിലും കഞ്ചാവ് കേസ് നിലവിലുണ്ട്.
എക്സ്സൈസ് പാർട്ടിയിൽ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്പെക്ടർ ജോഷി ജോൺ, അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) അനി കെ, പ്രിവന്റിവ് ഓഫീസര്‍മാരായ അബ്ദുൾ റാഫീഖ്, അശോകൻ ആർ, സിവിൽ എക്സ്സൈസ് ഓഫിസര്‍മാരായ പ്രവീൺ ജി, രാജേഷ് ആർ, അജീഷ് കുമാർ, ശ്രീരാജ് ആർ, ശ്രീക്കുട്ടൻ എ, വനിത സിവിൽ എക്സ്സൈസ് ഓഫിസര്‍ ആശ ആർ എന്നിവർ പങ്കെടുത്തു. ‘രക്ഷപ്പെടാൻ സുധീഷ് ആനക്കൂട്ടത്തിലേക്ക് ഓടിക്കയറി’; കമ്പമലയിൽ തീയിട്ട
പ്രതിയെ പിടിച്ചത് അതിസാഹസികമായി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]