
തിരുവനന്തപുരം: മോഷണക്കേസില്‍ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. തിരുവനന്തപുരം ചാലയിലെ പച്ചക്കറിക്കടയിലും അമ്പലത്തറയിലെ മില്‍മാ ബൂത്തിലുമാണ് പ്രതി മോഷണം നടത്തിയത്. ഗാലാന്റ് സ്വദേശിയായ കൃഷ്ണ ലം (21) ആണ് പിടിയിലായത്. ഫോര്‍ട്ട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ചയാണ് കൃഷ്ണ ലം ചാലയിലെ പച്ചക്കറിക്കട കുത്തിത്തുറന്നത്. 7,000 രൂപയാണ് കടയില്‍ നിന്ന് ഇയാള്‍ മോഷ്ടിച്ചത്. ചാലയിലെ പച്ചക്കറി മൊത്ത വ്യാപാര സ്ഥാപനമായ എസ്ആർടി വെജിറ്റബിൾ മാർട്ടിന്റെ മുൻവശത്തെ ഷീറ്റിളക്കി ഓഫീസ് റൂമിന്റെ ഗ്ലാസ് തകർത്താണ് ഇയാൾ പണം കവർന്നത്. പിടികൂടി ചോദ്യം ചെയ്യുന്നതിനിടയിലാണ് സമാനമായി അമ്പലത്തറയിലെ മില്‍മാബൂത്തില്‍ കവര്‍ച്ച നടത്തിയ വിവരം ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഫോർട്ട് എസ്എച്ച്ഒ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കാലിലെ നീളത്തിലുള്ള ടാറ്റു തിരിച്ചറിഞ്ഞ പൊലീസ് അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ പരിശോധന നടത്തിയിരുന്നു. അന്വേഷണത്തിനൊടുവിൽ കിഴക്കേകോട്ടയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]