
കേരളത്തില്‍ മാത്രമല്ല, ലോകമെങ്ങും മനുഷ്യ – മൃഗ സംഘര്‍ഷങ്ങൾ അതിന്റെ പാരമ്യത്തിലാണ്. അടുത്തിടെ ഗുജറാത്തിലെ ഭാവ്നഗർ – സോമനാഥ് ഹൈവേയില്‍ നിന്നുള്ള കാഴ്ച ആരുടെയും നെഞ്ചുലയ്ക്കും. റോഡിലൂടെ വാഹനങ്ങൾ കടന്ന് പോകുന്നതിനിടെ അപ്രതീക്ഷിതമായെത്തിയ ഒരു സിംഹം യാതൊരു കൂസലോ ഭയമോ ഇല്ലാതെ വാഹനങ്ങൾക്കിടയിലൂടെ റോഡ് മുറിച്ച് കടക്കുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.
കാട്ടിലെ രാജന്റെ വരവ് കണ്ട് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ വാഹനം നിര്‍ത്തി സിംഹം കടന്ന് പോകുന്നത് വരെ കാത്തിരിക്കുന്നതും വീഡിയോയില്‍ കാണാം. സിംഹം റോഡിലിറങ്ങിയതോടെ വാഹന ഗതാഗതം ഏതാണ്ട് 15 മിനിറ്റോളം തടസപ്പെട്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോയില്‍ സിംഹം വളരെ ശാന്തനായാണ് നടക്കുന്നത്. ഇടയ്ക്ക് ചെറിയ രീതിയില്‍ അത് അലറുന്നതും കാണാം. വാഹനങ്ങൾ കടന്ന് പോകുന്ന ആദ്യത്തെ റോഡ് കടന്ന് രണ്ടാമത്തെ പാതയിലേക്ക് കയറിയ സിംഹം പതുക്കെ സമീപത്തെ ആളൊഴിഞ്ഞ ക്ഷേത്രത്തിനടുത്തേക്ക് നടന്ന് പോകുന്നതും വീഡിയോയില്‍ കാണാം.
Watch Video: ഫോർച്യൂണറും ബിഎംഡബ്യുവുമായി നടുറോഡില്‍ സ്റ്റണ്ട് നടത്തി വിദ്യാര്‍ത്ഥികൾ; വീഡിയോ വൈറൽ, പിന്നീട് സംഭവിച്ചത്
🦁 अमरेली हाईवे पर दिखा शेर!
गुजरात के अमरेली हाईवे पर अचानक शेर दिखने से लोगों में सनसनी फैल गई। वीडियो हुआ !
— राजस्थानी पापा (@rajasthanipapa)
Watch Video:‘കണ്ടത് തീ ഗോളം’; മലർന്ന് കിടക്കുന്ന വിമാനത്തില്‍ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തുന്ന വീഡിയോ വൈറൽ
ഏഷ്യാറ്റിക് സിംഹങ്ങൾ ഗുജറാത്തിലെ ഒരു സ്ഥിരം കാഴ്ചയാണ്. സിംഹങ്ങളുടെ സംരക്ഷണത്തിനായി രൂപീകരിച്ച ഗിര്‍ വനത്തില്‍ നിന്നും സമീപത്തെ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും സിംഹങ്ങൾ ഇറങ്ങുന്നത് സർവ്വസാധാരണമാണ്. ഇതിന് മുമ്പ് റെയില്‍വേ ലൈനിലേക്ക് ഇറങ്ങിവന്ന സിംഹത്തെ ഒരു ചുള്ളിക്കമ്പ് കൊണ്ട് ഓടിക്കുന്ന ഫോറസ്റ്റ് വാച്ചറുടെ വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 1990 -ൽ ഗിർ വനത്തില്‍ 284 സിംഹങ്ങളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ 2020 ആകുമ്പോഴേക്കും ഇവയുടെ എണ്ണം 674 ആയി ഉയര്‍ന്നിരുന്നു. സിംഹങ്ങളുടെ സംഖ്യയില്‍ ക്രമാധീതമായ വര്‍ദ്ധനവ് ഉണ്ടായപ്പോൾ അതിനനുസൃതമായി മറ്റ് മൃഹഗങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവും രേഖപ്പെടുത്തപ്പെട്ടു. കാട്ടില്‍ ഇര കുറഞ്ഞതോടെ സമീപ ഗ്രാമങ്ങളിലെ പശുക്കളെയും തെരുവ് പട്ടികളെയും വേട്ടയാടാനായി സിംഹങ്ങൾ ഗ്രാമങ്ങളിലേക്ക് ഇറങ്ങുകയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.
Read More: ആന്ധ്രയിൽ നിന്നും വർഷം 750 കിലോ സ്വർണ്ണം കുഴിച്ചെടുക്കാന്‍ സ്വകാര്യ കമ്പനി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]