
അമേരിക്കയിലെ മുൻനിര ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്ലയുടെ ഇന്ത്യ പ്രവേശന പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി വാർത്തകളാണ് വരാറുള്ളത്. ഇത്തവണ ഇതാ ടെസ്ല ഇൻക് ഇന്ത്യയിൽ നി്യനം ആരംഭിച്ചതാണ് വാർത്ത. കസ്റ്റമർ ഫേസിംഗ്, ബാക്ക് എൻഡ് ജോലികൾ ഉൾപ്പെടെ 13 തസ്തികകളിലേക്കാണ് ടെസ്ല ജീവനക്കാരെ ക്ഷണിച്ചിട്ടുള്ളത്. കമ്പനിയുടെ ലിങ്ക്ഡ്ഇൻ പേജിൽ ആണ് നിയമനം സംബന്ധിച്ച പോസ്റ്റ് വന്നിരിക്കുന്നത്. ഇത് ഇലോൺ മസ്കിൻ്റെ ഇലക്ട്രിക് വെഹിക്കിൾ ഭീമനായ ടെസ്ല ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുമെന്ന് ഉറപ്പുള്ള സൂചന നൽകുന്നു.
ടെസ്ല ഇന്ത്യൻ തലസ്ഥാനത്ത് ഡീലർഷിപ്പ് ആരംഭിക്കാൻ സ്ഥലം തേടുകയാണെന്ന് അടുത്തിടെ റിപ്പോർട്ട് വന്നിരുന്നു. ടെസ്ലയുടെ പ്രൊജക്റ്റിനായി റിയൽ എസ്റ്റേറ്റ് വികസന കമ്പനിയായ ഡിഎൽഎഫ് ഇന്ത്യയുമായും പ്രാരംഭ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഇതിലൊന്നും ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഇപ്പോൾ ടെസ്ല, അഡ്വൈസർ, ഇൻസൈഡ് സെയിൽസ് അഡ്വൈസർ, കസ്റ്റമർ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, കസ്റ്റമർ സർവീസ് മാനേജർ, ഓർഡർ ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റ്, സർവീസ് മാനേജർ, ബിസിനസ് ഓപ്പറേഷൻസ് അനലിസ്റ്റ്, സ്റ്റോർ മാനേജർ, അഡ്വൈസർ, ഡെലിവറി ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റ്, കസ്റ്റമർ സപ്പോർട്ട് സൂപ്പർവൈസർ തുടങ്ങിയ റോളുകളിലേക്കാണ് നിയമനം നചത്തുന്നത്. സർവീസ് ടെക്നീഷ്യൻ, വിവിധ അഡൈ്വസറി റോളുകൾ എന്നിവയുൾപ്പെടെയുള്ള, കുറഞ്ഞത് അഞ്ച് തസ്തികകളെങ്കിലും നിയനം വരുന്നത് മുംബൈയിലും ഡൽഹിയിലുമാണ്. അതേസമയം കസ്റ്റമർ എൻഗേജ്മെൻ്റ് മാനേജർ, ഡെലിവറി ഓപ്പറേഷൻസ് സ്പെഷ്യലിസ്റ്റ് തുടങ്ങിയ ഒഴിവുകളിലെ നിയനം മുംബൈയിലേക്ക് മാത്രമാണ്.
അതേസമയം, ടെസ്ലയുടെ ഇന്ത്യൻ പ്രവേശനം സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ടെസ്ല എങ്ങനെയാണ് ഇന്ത്യയിൽ എത്തുന്നത് എന്നത് ഇപ്പോൾ വ്യക്തമല്ല. ഒന്നുകിൽ കമ്പനി തങ്ങളുടെ കാറുകൾ ഇറക്കുമതി ചെയ്ത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാം. ഇങ്ങനെ ചെയ്താൽ 100 ശതമാനത്തിലധികം ഇറക്കുമതി തീരുവ കാരണം, കാറുകളുടെ വില വളരെ ഉയർന്നതായിരിക്കും. 15 ശതമാനം നിരക്കിൽ കാറുകൾ ഇറക്കുമതി ചെയ്യാനുള്ള സൗകര്യം കമ്പനിക്ക് നൽകുന്ന ഇന്ത്യാ ഗവൺമെൻ്റിൻ്റെ പുതിയ ഇലക്ട്രിക് വെഹിക്കിൾ പോളിസി പ്രകാരം കമ്പനി വൻ തുക നിക്ഷേപിക്കണമെന്നതാണ് രണ്ടാമത്തെ വ്യവസ്ഥ. അടുത്തിടെ, രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെൻ്റ് പുതിയ നയം തയ്യാറാക്കിയിരുന്നു. ഈ നയം അനുസരിച്ച് കുറഞ്ഞത് 500 ദശലക്ഷം ഡോളർ നിക്ഷേപിക്കുകയും പ്രാദേശിക ഉൽപ്പാദനം നടത്തുകയും ചെയ്യുന്ന കമ്പനികൾക്ക് ഇറക്കുമതി തീരുവയിൽ ഇന്ത്യ ഇളവ് നൽകുകയും ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]