
.news-body p a {width: auto;float: none;}
ബംഗളൂരു: വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ബന്നാഘട്ടയിൽ ഇന്നലെ രാത്രി പതിനൊന്നുമണിയോടെയായിരുന്നു സംഭവം. നിലമ്പൂർ സ്വദേശി അർഷ് പി ബഷീർ (23), കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് (28) എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അർഷിന്റെയും മുഹമ്മദ് ഷാഹൂബിന്റെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. എം ബി എ വിദ്യാർത്ഥിയായ അർഷ് നിലമ്പൂർ നഗരസഭാ വൈസ് ചെയർമാൻ പി എം ബഷീറിന്റെ മകനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]