
കോഴിക്കോട്: ഫുട്ബോൾ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മർദനം. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് എട്ടാം ക്ലാസുകാരനെ മറ്റൊരു സ്കൂളിലെ വിദ്യാർത്ഥികൾ ആക്രമിച്ചത്. മർദനത്തിൽ കുട്ടിയുടെ കർണ്ണപുടം തകർന്നു. രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് വിവരം പുറത്തുവന്നത്.
ഡോക്ടർമാർ കുട്ടിക്ക് മൂന്ന് മാസത്തേക്ക് വിശ്രമം നിർദേശിച്ചിരിക്കുകയാണ്. രണ്ട് സ്കൂളുകളിലെയും വിദ്യാർത്ഥികൾ തമ്മിൽ നേരത്തേ തർക്കമുണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് നടപടി സ്വീകരിക്കാൻ വൈകിയെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. എസ്പിക്ക് പരാതി നൽകിയ ശേഷമാണ് പൊലീസ് കേസെടുക്കാൻ പോലും തയ്യാറായതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]