
‘ഇന്ത്യ തുടക്കക്കാര്ക്കുള്ളതല്ലെ’ന്ന് ഒരു ആധുനീക ചൊല്ല് സമൂഹ മാധ്യമങ്ങളില്‍ പ്രചാരം നേടിയിട്ട് കാലം കുറച്ചായി. ആദ്യമായി കേൾക്കുമ്പോൾ സാധ്യമാണോയെന്ന് നമ്മളില്‍ പലർക്കും സംശയം തോന്നിക്കുന്ന പല കാര്യങ്ങളും ഈ ചൊല്ലിനോടൊപ്പം സമൂഹ മാധ്യമങ്ങളില്‍ ഓരോ ദിവസവും ഇന്ത്യയില്‍ നിന്ന് പങ്കുവയ്ക്കപ്പെടുന്നു. ഇത്തരത്തില്‍ പങ്കുവയ്ക്കപ്പെട്ട ഏറ്റവും ഒടുവിലത്തെ വീഡിയോ പരീക്ഷാ ഹാളിലേക്ക് സമയത്തെത്താന്‍ ഒരു വിദ്യാര്‍ത്ഥി നടത്തിയ സാഹസികതയെ കുറിച്ചായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ആ വീഡിയോ ഇതിനകം കോടിക്കണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു.
ഡിസംബർ 15 -നായിരുന്നു സംഭവം. 15 കിലോമീറ്റര്‍ അപ്പുറത്തുള്ള കോളേജിലെത്താന്‍ സഹായിക്കാമോയെന്ന് ചോദിച്ച് ഒരു വിദ്യാര്‍ത്ഥി മഹാരാഷ്ട്രയിലെ ഹാരിസൺ ഫോളി പോയിന്റിലെത്തി. അവിടെ ആ സമയത്ത് കുറച്ച് പേര് ചേര്‍ന്ന് പാരാഗ്ലൈഡിംഗ് ചെയ്യുകയായിരുന്നു. രൂക്ഷമായ ട്രാഫിക്ക് ജാം കാരണം, റോഡ് മാര്‍ഗ്ഗം പോയാല്‍ സമയത്ത് പരീക്ഷാ ഹാളിലെത്താന്‍ കഴിയില്ലെന്നും സഹായിക്കണമെന്നും അവന് സംഘാടകരോട് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിയുടെ ആവശ്യത്തോട് സംഘാടകരും സഹകരിച്ചപ്പോൾ പരീക്ഷയ്ക്ക് 10 മിനിറ്റ് മുമ്പ് വിദ്യാര്‍ത്ഥി കോളേജ് മുറ്റത്ത് ലാന്റ് ചെയ്തു. ഇതിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായത് പക്ഷേ, കഴിഞ്ഞ ദിവസങ്ങളിലാണ്.
A Panchgani student paraglided 15 km to make it to his exam on time as the traffic was very high on the roads. 100 marks for creative problem solving!
— Harsh Goenka (@hvgoenka)
Read More: കടലില്‍ വച്ച് സ്രാവിനൊപ്പം ഫോട്ടോയ്ക്ക് ശ്രമം; യുവതിയുടെ ഇരുകൈകളും കടിച്ചെടുത്ത് സ്രാവ്
സമൂഹ മാധ്യമ ഉപയോക്താക്കൾ വിദ്യാര്‍ത്ഥിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണിപ്പോൾ. നേരത്തെ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റിവച്ചതായിരുന്നു എല്ലാ പ്രശ്നങ്ങൾക്കും കാരണം. പുതുക്കിയ പരീക്ഷാ തിയതി വിദ്യാര്‍ത്ഥി അറിഞ്ഞിരുന്നില്ല. സഹവിദ്യാര്‍ത്ഥികൾ വിവരം വിളിച്ച് പറഞ്ഞതാകട്ടെ പരീക്ഷയ്ക്ക് അരമണിക്കൂർ മുമ്പും. പിന്നെ പരീക്ഷയ്ക്ക് സമയത്തെത്താന്‍ മറ്റ് മാര്‍ഗ്ഗമില്ലായിരുന്നെന്ന് വിദ്യാര്‍ത്ഥി പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. പാരാഗ്ലൈഡിംഗ് നടത്തി കോളേജിലേക്ക് പോകുന്ന വിദ്യാര്‍ത്ഥിയുടെ വീഡിയോ പങ്കുവച്ച് കൊണ്ട് ഹർഷ് ഗോയങ്ക കുറിച്ചത്, ‘ക്രിയേറ്റീവായ പ്രശ്നപരിഹാരത്തിന് വിദ്യാര്‍ത്ഥിക്ക് 100 മാര്‍ക്ക്’ എന്നായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]