
ചാലക്കുടി: തൃശ്ശൂർ ചാലക്കുടിയിൽ അതിഥിതി തൊഴിലാളികൾ തമ്മിലടിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ചാലക്കുടി പച്ചക്കറി ചന്തയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന അതിഥി തൊഴിലാളികൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിന്നീട് കൂട്ടത്തല്ലിലേക്ക് പോകുകയുമായിരുന്നു. സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. മാർക്കറ്റിൽ നിരവധി ആളുകൾ ഉള്ളപ്പോഴായിരുന്നു സംഘർഷം.
ബാൻഡ് സെറ്റിനിടെ അടിയുണ്ടായതിന്റെ തുടർച്ചയായിരുന്നു കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അടിയെന്നാണ് വിവരം. വിവരമറിഞ്ഞെത്തിയ പൊലീസ് ലാത്തി വീശി എല്ലാവരെയും വിരട്ടിയോടിച്ചു. ഏറെ പണിപ്പെട്ടാണ് പൊലീസ് സ്ഥിതി ശാന്തമാക്കി. മദ്യലഹരിയിലായിരുന്ന അതിഥി തൊഴിലാളികൾ ചേരിതിരിഞ്ഞ് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചെറിയ വാക്കേറ്റം കൂട്ടത്തല്ലിലെത്തുകയായിരുന്നു. നാട്ടുകാർ ഇടപെട്ടിട്ടും സംഘം അടി നിർത്തിയില്ല. ഒടുവിൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]