
ഇടുക്കി: ബസ് യാത്രയ്ക്കിടെ യുവതിയുടെ ബാഗിൽ നിന്നും ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. കോളപ്ര പാങ്കരയില്‍ രമ്യയുടെ പണമാണ് മോഷണം പോയത്. എല്‍ ഐ സി തൊടുപുഴ ബ്രാഞ്ചിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയാണ് രമ്യ. ശനിയാഴ്ച ഫ്രണ്ട് ഓഫീസില്‍ ലഭിച്ച പണമാണ് നഷ്ടമായത് എന്നാണ് രമ്യ പറയുന്നത്. ശനിയാഴ്ച എല്‍ ഐ സി ഓഫീസ് അവധിയായതിനാല്‍ ഫ്രണ്ട് ഓഫീസില്‍ ലഭിക്കുന്ന പണം തിങ്കളാഴ്ചയാണ് ഹെഡ് ഓഫീസിലാണ് അടയ്ക്കുന്നത്. ഇതിനായി തൊടുപുഴയിലെ ഇന്‍ഷുറന്‍സ് ഓഫീസില്‍ അടക്കാന്‍ കൊണ്ടുപോയ പണമാണ് മോഷണം പോയത് എന്നാണ് പരാതി.
തൊടുപുഴയിലെത്തി ബാഗ് പരിശോധിച്ചപ്പോൾ പണമില്ല
തൊടുപുഴയില്‍ എത്തി ബാഗ് പരിശോധിച്ചപോഴാണ് പണം നഷ്ടപ്പെട്ടതായി രമ്യ അറിയുന്നത്. മുട്ടം ഭാഗത്ത് വെച്ചാണ് പണം നഷ്ടമായത് എന്ന് കരുതുന്നു. തുടര്‍ന്ന് മുട്ടം പൊലീസില്‍ പരാതി നല്കി. മുട്ടം പൊലീസ് നടത്തിയ പരിശോധനയില്‍ തമിഴ് സംസാരിക്കുന്ന രണ്ട് സ്ത്രീകളാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തി. ഇവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇവര്‍ ഒരു ഓട്ടോറിക്ഷയില്‍ ഈരാറ്റുപേട്ട വരെ പോയതായി വ്യക്തമായി. പ്രതികള്‍ക്കായി മുട്ടം പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരുന്നു.
ആകർഷകമായ വാഗ്ദാനം നൽകി കബളിപ്പിച്ചത് എട്ടാം ക്ലാസുകാരനെ; ബൈജുസ് ആപ്പ് അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]