
തിരുവനന്തപുരം: വയനാട് പുനരധിവാസത്തോടനുബന്ധിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിക്ക് കൈമാറി സർക്കാർ. ഇതിനായി 16 അംഗ കോഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകി. ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള സ്പോണ്‍സര്‍ഷിപ്പും ചെലവും കമ്മിറ്റി പുനഃപരിശോധിക്കും.
സഹായവാഗ്ദാനം നല്കിയവര്, നിര്‍മാണ കമ്പനി, ഗുണഭോക്താക്കള്‍ എന്നിവരുമായി ചർച്ച നടത്താനും കോ-ഒര്‍ഡിനേഷന്‍ കമ്മറ്റിക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. ടൗൺഷിപ്പിനുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി മാര്‍ച്ചില്‍ തന്നെ നിർമ്മാണം തുടങ്ങാനാണ് ധാരണ. കേന്ദ്ര വായ്പ വിനിയോഗിക്കുന്ന പദ്ധതികളുടെ നടത്തിപ്പിന് മുന്‍ഗണനാ ക്രമവും നിശ്ചയിക്കും. പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങിയ ശേഷം വായ്പാ തുക ചെലവഴിക്കുന്നതിന് കേന്ദ്ര സർക്കാരിനോട് സാവകാശം തേടാനും തീരുമാനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]