
സമീപകാലത്ത് സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിക്കുകയാണ് മമ്മൂട്ടി എന്ന നടൻ. കാലങ്ങളായുള്ള സിനിമാ ജീവിതത്തിൽ അദ്ദേഹം അഭിനയിച്ച് തീർത്തത് ഒട്ടനവധി സിനികളും കഥാപാത്രങ്ങളും ആണെങ്കിലും പുതിയ വേഷങ്ങളോട് മമ്മൂട്ടിക്കുള്ള അകർഷണം വളരെ വലുതാണ്. അവയിലെ ഏറ്റവും ഒടുവിലെ ഉദാഹരണമായിരിക്കുകയാണ് ‘ഭ്രമയുഗം’ എന്ന രാഹുൽ സദാശിവൻ ചിത്രം. ചിത്രം വിജയഭേരി മുഴക്കി തിയറ്ററിൽ പ്രദർശനം തുടരുന്നതിനിടെ ടർബോ എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും വരുന്ന വീഡിയോ ശ്രദ്ധനേടുകയാണ്.
വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടർബോ. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും അണിയറ പ്രവർത്തകർ ഡിന്നർ കഴിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. അഹാരം കഴിക്കാനിരിക്കുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാം. തനിക്കൊപ്പം ഇരിക്കുന്ന സഹപ്രവർത്തകർക്ക് അദ്ദേഹം ഭക്ഷണം വിളമ്പി കൊടുക്കുന്നുമുണ്ട്. കൂളിംഗ് ഗ്ലാസ് ധരിച്ച് വളരെ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി വീഡിയോയിൽ ഉള്ളത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയത്. ഭ്രമയുഗത്തിൽ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ട് ഒന്നും അറിയാത്ത പോലെ ഇരിക്കുവാണല്ലേ എന്നാണ് ചിലർ പറയുന്നത്.
അതേസമയം, ഫെബ്രുവരി 15നാണ് ഭ്രമയുഗം റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം കളക്ഷനിൽ വൻ കുതിപ്പാണ് നടത്തുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ കണക്ക് പ്രകാരം രണ്ട് ദിവസത്തിൽ ആഗോളതലത്തിൽ ചിത്രം നേടിയത് പത്ത് കോടിയോളം രൂപയാണ്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം, മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ടർബോ. ചിത്രം പെരുന്നാൾ റിലീസായി തിയറ്ററുകളിൽ എത്തുമെന്നാണ് വിവരം.
Last Updated Feb 17, 2024, 6:43 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]