

കുളത്തിൽ വീണു; നാല് വയസുകാരന് ദാരുണാന്ത്യം ; സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വീടിനടുത്തുള്ള കുളത്തിൽ വീണ് നാല് വയസുകാരൻ മരിച്ചു. കല്ലറ ഇരുളൂർ രതീഷ് ഭവനത്തിൽ സതിരാജിന്റെ മകൻ ആദിത്യൻ (4) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയാണ് സംഭവം. വീടിനടുത്തുള്ള മീൻ കുളത്തിൽ തുണി അലക്കാൻ പോയ അമ്മയ്ക്കൊപ്പം ആദിത്യനും പോയിരുന്നു. അലക്കിയതിനു ശേഷം ഇരുവരും തിരികെ വീട്ടിലേക്ക് മടങ്ങി. പാതിവഴിയിൽ എത്തിയപ്പോൾ കുഞ്ഞ് തിരികെ കുളത്തിനരികിലേക്ക് തന്നെ പോയി.
കുളം വീടിനടുത്തായതിനാലും സ്ഥിരം പോകുന്ന ഇടമായതിനാലും കുട്ടി തിരിച്ചു പോയത് അമ്മ കാര്യമാക്കിയില്ല. വീട്ടിലെത്തി തുണി വിരിച്ചിട്ടു കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ ഇവർ അന്വേഷിച്ച് തിരിച്ചെത്തിയപ്പോൾ കുളത്തിൽ വീണു കിടക്കുന്ന നിലയിലാണ് ആദിത്യനെ കണ്ടത്. നാട്ടുകാരെത്തി കുട്ടിയെ കല്ലറ ആശുപത്രിയിൽ എത്തിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ജീവനുണ്ടായിരുന്ന കുട്ടിയെ പ്രാഥമിക ചികിത്സ നൽകി ഗോകുലം മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]