
രാജ്കോട്ട്: ഗ്രൗണ്ടില്‍ പലപ്പോഴും ആസ്വദിച്ച് ഫീല്‍ഡ് ചെയ്യുന്ന താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. പലപ്പോഴും മത്സരത്തിനിടെ സഹതാരങ്ങള്‍ക്കൊപ്പം കളിച്ചും ചിരിച്ചും രോഹിത്തിനെ കാണാറുണ്ട്. അതുപോലൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡീയയില്‍ വൈറലായിരിക്കുന്നത്. രാജ്കോട്ട്, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തി ഇന്ത്യ – ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിനിടെയാണ് സംഭവം.
ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നതിനിടെ പന്തെറിയുന്നത് രവീന്ദ്ര ജഡേജ. രണ്ട് പന്ത് നോബോളായി. 31-ാം ഓവറില്‍ ജോ റൂട്ടിനെതിരെ പന്തെറിയുമ്പോഴാണ് സംഭവം. രണ്ട് നോബോളുകള്‍ എറിഞ്ഞത് രോഹിത് ശ്രദ്ധിക്കുകയും ചെയ്തു. ഇതോടെ ക്യാപ്റ്റന്റെ രസകരമായ നിര്‍ദേശമെത്തി. ടി20യിലേത് പോലെ കളിക്കാന്‍ രോഹിത് പറയുകയായിരുന്നു. രോഹിത് പറഞ്ഞതിങ്ങനെ… ”ജഡൂ, ഇതൊരു ടി20 ഗെയിമാണെന്ന് കരുതുക. ഇവിടെ പന്തുകളൊന്നും അനുവദനീയമല്ല.” രോഹിത് പറഞ്ഞു. വീഡിയോ കാണാം…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതേസമയം, ഇന്ത്യ കൂറ്റന്‍ ലീഡിലേക്കാണ് നീങ്ങുന്നത്. ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. യശസ്വി ജയ്സ്വാളിന്റെ (104 റിട്ടയേര്‍ഡ് ഹര്‍ട്ട്) സെഞ്ചുറി കരുത്തില്‍ മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 196 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. ശുഭ്മാന്‍ ഗില്‍ (65), കുല്‍ദീപ് യാദവ് (3) എന്നിവരാണ് ക്രീസില്‍. ഇപ്പോള്‍ 322 റണ്‍സിന്റെ ലീഡായി ഇന്ത്യക്ക്. രോഹിത് ശര്‍മ (19), രജത് പടിദാര്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ജോ റൂട്ട്, ടോം ഹാര്‍ട്ലി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 445നെതിരെ ഇംഗ്ലണ്ട് 319ന് പുറത്താവുകയായിരുന്നു. 126 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ നേടിയത്.
കരിയറിലെ മൂന്നാമത്തേയും പരമ്പരയിലെ രണ്ടാം സെഞ്ചുറിയുമാണ് ജയ്സ്വാള്‍ നേടിയത്. ഏകദിന ശൈലിയിലാണ് ജയ്സ്വാള്‍ ബാറ്റ് വീശിയത്. 133 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്സും എട്ട് ഫോറും നേടിയിട്ടുണ്ട്. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റില്‍ താരം ഇരട്ട സെഞ്ചുറി നേടിയിരുന്നു. ഇതിനിടെ ഗില്ലും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. രണ്ട് സിക്സും ആറ് ഫോറും നേടിയിട്ടുണ്ട്. നേരത്തെ, നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. കുല്‍ദീപ് യാദവ്, ആര് അശ്വിന് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ബെന്‍ ഡക്കറ്റ് 153 റണ്‍സെടുത്ത് പുറത്തായി. മറ്റാര്‍ക്കും അര്‍ധസെഞ്ചുറി പോലും നേടാന്‍ സാധിച്ചില്ല. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സില്‍ രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (112) എന്നിവരുടെ സെഞ്ചുറികളാണ് തുണയായത്.