
തിരുവനന്തപുരം: തിരുവനന്തപുരത്ത് ചിപ്പ്സ് ഉണ്ടാക്കുന്ന കടയിലുണ്ടായ വൻ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം കൈതമുക്കിലെ ബേക്കറികളിലേക്ക് വിതരണം ചെയ്യുന്നതിനായി ചിപ്പ്സ് ഉണ്ടാക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ കടയിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇതില്‍ ഗുരുതരമായി പൊള്ളലേറ്റ അപ്പു ആചാരിയാണ് മരിച്ചത്. കണ്ണൻ എന്നയാള്‍ക്കും മറ്റൊരാള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു.
വലിയ രീതിയില്‍ തീ ഉയരുകയായിരുന്നു. ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടായതാണ് തീ പടരാൻ കാരണമെന്നാണ് സംശയിക്കുന്നത്. ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്. ഗ്യാസ് സിലിണ്ടറുകള്‍ പുറത്തേക്ക് എടുത്തതിനാല്‍ പൊട്ടിത്തെറിയുണ്ടായില്ല. വേഗം അണച്ചതിനാല്‍ മറ്റു കടകളിലേക്കും വ്യാപിച്ചില്ല. അപകടകാരണം കൂടുതല്‍ പരിശോധനയ്ക്കുശേഷമെ വ്യക്തമാകുകയുള്ളുവെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു.
Last Updated Feb 17, 2024, 5:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]