

അമേരിക്കയിൽ വീണ്ടും കൊലപാതകം: മകന്റെ കുത്തേറ്റ് അച്ഛൻ മരിച്ചു ; മലയാളിയായ മെൽവിൻ തോമസ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
ന്യൂജേഴ്സി : അമേരിക്കയിൽ മകന്റെ കുത്തേറ്റ് അച്ഛൻ മരിച്ചു. ന്യൂജേഴ്സിയിലെ പരാമസിൽ മലയാളിയായ മാനുവൽ തോമസിനെ (61) മകൻ മെൽവിൻ തോമസ് (32) ആണ് കുത്തി കൊലപ്പെടുത്തിയത്. ഫെബ്രുവരി 14 വെള്ളിയാഴ്ചയാണ് മെൽവിൻ കൊലപാതകം നടത്തിയത്.
കൃത്യത്തിന് ശേഷം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ മെൽവിൻ രണ്ട് ദിവസത്തിന് ശേഷമാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. പൊലീസ് വീട്ടിൽ നടത്തിയ അന്വേഷണത്തിൽ മാനുവലിന്റെ മൃതദേഹം ബേസ്മെന്റിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഒന്നിലധികം കുത്തുകളേറ്റ നിലയിലായിരുന്നു മൃതദേഹം. മാനുവലിന്റെ ഭാര്യ ലിസ 2021ൽ മരിച്ചു. മറ്റ് മക്കൾ: ലെവിന്, ആഷ്ലി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അമേരിക്കയിലെ കലിഫോർണിയയിൽ കഴിഞ്ഞയാഴ്ച മലയാളി കുടുംബത്തിലെ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊല്ലം സ്വദേശികളായ ആനന്ദ് സുജിത് ഹെൻറി (42) ഭാര്യ ആലീസ് പ്രിയങ്ക (40) ഇരട്ടക്കുട്ടികളായ നോഹ, നെയ്ഥൻ (4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൂട് നിയന്ത്രിക്കാനുള്ള സംവിധാനത്തിൽ നിന്നുയർന്ന വിഷവാതകം ശ്വസിച്ചാണു മരണമെന്നായിരുന്നു തുടക്കത്തിൽ സംശയിച്ചിരുന്നത്. എന്നാൽ, ആനന്ദ് ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ചു ജീവനൊടുക്കിയെന്നാണു പൊലീസ് പറഞ്ഞത്. 4 വയസ്സുള്ള ഇരട്ടക്കുട്ടികളായ നോഹയും നെയ്ഥനും കൊല്ലപ്പെട്ടത് എങ്ങനെയെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
വിഷമോ, കൂടിയ അളവിൽ മരുന്നുകളോ നൽകിയാകാം കുട്ടികളെ കൊലപ്പെടുത്തിയതെന്നാണു നിഗമനം. കുട്ടികളുടെ ശരീരത്തിൽ ക്ഷതമേറ്റതിന്റെ പാടുകളില്ലെന്നും പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]