എവിടെ പോയാലും നടിനടന്മാരുടെ ചിത്രങ്ങളും വീഡിയോയും എടുക്കാൻ ഒരു സംഘം തന്നെ കാണും. അത്തരക്കാർക്ക് ഒരു ചെറിയ ‘പണി’ കൊടുത്ത് നടി മാളവിക മേനോൻ. തന്റെ വീഡിയോ ഷൂട്ട് ചെയ്യാൻ എത്തിയവരുടെ വീഡിയോ സ്വന്തം മൊബെെൽ ഫോണിൽ ചിത്രീകരിച്ചാണ് മാളവിക തിരിച്ചടിച്ചത്. ഈ വീഡിയോ നടി തന്റെ ഇൻസ്റ്റഗ്രാം പേജിൽ സ്റ്റോറി ഇടുകയും ചെയ്തു. താൻ വീഡിയോ എടുക്കാൻ ക്യാമറ ഓൺ ചെയ്തപ്പോഴേ പലരും ഓടിയെന്നും നടി കുറിച്ചിട്ടുണ്ട്.
‘ഗയ്സ്, ഇതാണ് ഞാൻ പറഞ്ഞ ടീംസ്. പാവങ്ങളാണ് എല്ലാവരും. എപ്പോഴും നിങ്ങൾ അല്ലെ എല്ലാവരെയും ഷൂട്ട് ചെയ്യുന്നത്. ഇന്ന് നിങ്ങൾക്ക് വേണ്ടി ഞാനത് ചെയ്യാം. എല്ലാവരെയും കിട്ടിയില്ല. ക്യാമറ ഓൺ ചെയ്തപ്പോഴേക്കും പലരും ഓടി. നിങ്ങൾ ക്യാമറ വച്ച് ആകാശത്ത് നിന്ന് ഷൂട്ട് ചെയ്യുമ്പോൾ ഞങ്ങൾ ഒക്കെ അപ്പോ എന്താ ചെയ്യേണ്ടത്’,- എന്നായിരുന്നു മാളവിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ഈ സ്റ്റോറി ഒരു തമാശ ആയിട്ട് ഇട്ടതാണെന്നും നടി ഒരു ഓൺലെെൻ മാദ്ധ്യമത്തോട് പ്രതികരിച്ചു. അവരെല്ലാം പാവങ്ങൾ ഓക്കെയാണ്. അവർ അവരുടെ ജോലി ചെയ്യുന്നു. അവരെക്കൊണ്ട് പോസിറ്റീവും നെഗറ്റീവുമായ കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. താൻ ഒരു തമാശയ്ക്കാണ് വീഡിയോ എടുത്തതെന്നും നടി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]