തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ച സംഭവത്തിഷ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസും പെർമിറ്റും ആർ.സിയും മോട്ടോർ വാഹനവകുപ്പ് റദ്ദാക്കി. അറസ്റ്റിലായ ഡ്രൈവർ ഒറ്റശേഖരമംഗലം സ്വദേശി അരുൾദാസിന്റെ (34) ഡ്രൈവിംഗ് ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. ഇയാൾക്കെതിരെ അലക്ഷ്യമായി വാഹനം ഓടിച്ച് ജിവൻ നഷ്ടപ്പെടുത്തിയതിനാണ് പൊലീസ് കേസെടുത്തത്.
ഇന്നലെ രാത്രിയാണ് വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇരിഞ്ചയത്ത് വച്ച് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 60 വയസുകാരി ദാസിനി മരിച്ചിരുന്നു, 44 പേർക്ക് പരിക്കേറ്റു. പെരുങ്കടവിളയിൽ നിന്ന് മൂന്നാറിലേക്ക് പോയ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
അതേസമയം, അപകടത്തിൽപ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഒരു ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് അപകടസമയം സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. നിയന്ത്രണം നഷ്ടപ്പെട്ടതോടെ വളവ് തിരിഞ്ഞശേഷമാണ് ബസ് മറിഞ്ഞത്. അതുവരെ റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നെന്നും ശബ്ദം കേട്ടാണ് നോക്കിയതെന്നും ദൃക്സാക്ഷികൾ പറയുന്നു.നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് അതിവേഗം രക്ഷാപ്രവർത്തനം നടത്തിയാണ് യാത്രക്കാരെ പുറത്തെടുത്തത്. സ്വകാര്യ വാഹനങ്ങളിലും ആംബുലൻസുകളിലും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിവിധ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]