മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ – ഷിബു ചക്രവർത്തി കൂട്ടുകെട്ടിൽ പിറന്ന മികച്ച ഈണവും ഈരടികളുമായി ബെസ്റ്റിയിലെ പാട്ടുകളെല്ലാം ഇതിനകം സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാണ്. പുതുതലമുറയിലെ ജനപ്രിയ ഗായകരായ സച്ചിൻ ബാലുവും നിത്യ മാമ്മനുമാണ് ആലാപനം.
കഴിഞ്ഞ ദിവസം മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ടോവിനോ തോമസ് എന്നീ താരങ്ങളും പാട്ട് സംഗീത പേമികൾക്ക് താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലും പങ്കുവച്ചിരുന്നു. മുംബയിൽ നടന്ന ചടങ്ങിൽ ബെസ്റ്റിയിലെ നായകൻ അഷ്കർ സൗദാൻ, നായിക സാക്ഷി അഗർവാൾ, ബോളിവുഡിലെ പ്രശസ്ത ഗായകൻ ജാവേദ് അലി, ബെൻസി പ്രൊഡക്ഷൻസ് ഡയറക്ടർ ബേനസീർ എന്നിവർ ചേർന്നാണ് ഗാനം പുറത്തിറക്കിയത്.
മുംബയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ അടങ്ങുന്ന സദസിൽ ‘വെള്ളമഞ്ഞിന്റെ തട്ടമിട്ടൊരു പെൺ കിടാവുപോൽ താഴ്വര’ എന്ന് തുടങ്ങുന്ന ഗാനം നിറഞ്ഞുനിന്നു. ജാവേദ് അലി ആലപിച്ച ഹിന്ദി ഖവാലി ഗാനവും ചിത്രത്തിലെ ഹൈലൈറ്റാണ്. പാട്ടുകൾ പാടിയും ചുവടുകൾ വച്ചുമാണ് താരങ്ങൾ ചടങ്ങിനെ ആവേശത്തിലാക്കിയത്. സംഗീതവും ആലാപനവും മാത്രമല്ല ഗാന ചിത്രീകരണവും ഏറെ പ്രശംസ പിടിച്ചു പറ്റി.
ചിത്രത്തിലെ ഖവാലി ഗാനം റെക്കോർഡ് ചെയ്യുമ്പോൾ വരികൾക്കൊപ്പം മനസിലൂടെ കടന്നുപോയ ദൃശ്യങ്ങൾ സ്ക്രീനിൽ കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് ജാവേദ് അലി. പ്രണയ ഗാനങ്ങളും ഐറ്റം ഗാനങ്ങളും പോലെയല്ല, ഖവാലി ഗാനങ്ങളെന്നും ജാവേദ് സൂചിപ്പിച്ചു. വരികളിലെ വൈകാരികതയാണ് പാടുമ്പോഴും കേൾക്കുമ്പോഴുമെല്ലാം മൂഡ് ഉണർത്തുന്നതെന്നും ജാവേദ് കൂട്ടിച്ചേർത്തു.
ബെൻസിയുടെ ബാനറിൽ ഇത് തന്റെ രണ്ടാമത്തെ ചിത്രമാണെന്നും വലിയ പ്രതീക്ഷയോടെയാണ് റിലീസിനായി കാത്തിരിക്കുന്നതെന്നും അഷ്കർ സൗദാൻ സന്തോഷം പങ്കുവച്ചു. മുംബയ് നഗരവുമായി തനിക്കൊരു പഴയ ബന്ധമുണ്ടെങ്കിലും ഹിന്ദി ഇപ്പോഴും വഴങ്ങുന്നില്ലെന്നാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ സഹോദരി പുത്രനായ അഷ്കർ പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആക്ഷനും പാട്ടുകളും നാടകീയ മുഹൂർത്തങ്ങളുമായി സസ്പെൻസ് നിറഞ്ഞ ഫാമിലി എന്റർടൈനർ ആയിരിക്കും ബെസ്റ്റി എന്നാണ് സാക്ഷി അഗർവാൾ പറയുന്നത്. ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞ ത്രില്ലിലാണ് സാക്ഷി. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമാണ് ‘ബെസ്റ്റി’. റിലീസിന് മുൻപ് തന്നെ ചിത്രത്തിന്റെ ഗാനങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച പ്രതികരണങ്ങളിൽ ബേനസീർ സന്തോഷം രേഖപ്പെടുത്തി.
ഷഹീൻ സിദ്ദിഖ്, സുരേഷ് കൃഷ്ണ, ശ്രവണ, അബു സലിം, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ശ്രീയ ശ്രീ, ക്രിസ്റ്റി ബിന്നെറ്റ് തുടങ്ങി വലിയൊരു താരനിര തന്നെ ബെസ്റ്റിയിലുണ്ട്. ജോൺകുട്ടി എഡിറ്റിംഗും ജിജു സണ്ണി ക്യാമറയും എം ആർ രാജാകൃഷ്ണൻ സൗണ്ട് ഡിസൈനിങ്ങും ഫീനിക്സ് പ്രഭു സംഘട്ടനവും നിർവഹിക്കുന്ന സിനിമയിൽ തെന്നിന്ത്യയിലെ മുൻനിര സാങ്കേതിക പ്രവർത്തകർ ഒന്നിക്കുന്നു.