ന്യൂഡൽഹി: 2025-26 വർഷത്തെ കേന്ദ്ര ബജറ്റിന് ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. രാജ്യത്തെ വിവിധ മേഖലകൾ വലിയ പ്രതീക്ഷയോടെയാണ് കേന്ദ്ര ബഡ്ജറ്റിനെ നോക്കിക്കാണുന്നത്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യത്തിന്റെ നട്ടെല്ലായ ഇന്ത്യൻ റെയിൽവെ ബഡ്ജറ്റ് വിഹിതത്തിൽ ഗണ്യമായ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷത്തെ ബഡ്ജറ്റിൽ 2.5 ലക്ഷം കോടിയെങ്കിലും വകയിരുത്തണമെന്ന് ഇന്ത്യൻ റെയിൽവേയുടെ മുൻ ജനറൽ മാനേജർ ദേബി പ്രസാദ് ഡാഷ് ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. നിലവിലെ സാമ്പത്തിക വർഷത്തെ ബജറ്റിനെ അപേക്ഷിച്ച് 20% ത്തിലധികം വർദ്ധനവാണിത്. ഇന്ത്യയുടെ റെയിൽ ശൃംഖലയുടെ പ്രതീക്ഷകളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയിൽവെ ഭാവിയിൽ ശ്രദ്ധിക്കേണ്ട മേഖലകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ഹൈസ്പീഡ് റെയിൽവെ പ്രോജക്ട്
ഡൽഹി-വാരണാസി, ചെന്നൈ-ബംഗളൂരു, മുംബയ്-ഡൽഹി എന്നീ റൂട്ടുകളിൽ ഹൈസ്പീഡ് റെയിൽ ഇടനാഴികൾ രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. യാത്രാ സമയം കുറയ്ക്കാൻ ഇത് ഏറെ സഹായിക്കും.
സുരക്ഷയും സാങ്കേതികവിദ്യയും
കവച് വിപുലീകരണം: സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി 5000 കിലോ മീറ്റർ റെയിൽവെ പാതകളിൽ കൂടി കവച് സാങ്കേതികവിദ്യ നടപ്പാക്കുക.
ട്രാക്കുകളും പാലങ്ങളും പുതുക്കൽ: സിഗ്നലിംഗ് അപ്ഗ്രേഡ് ചെയ്ത് സുരക്ഷ മുൻകരുതലുകൾ വർദ്ധിപ്പിക്കുക.
ഡ്രോൺ നിരീക്ഷണം: അപകട മേഖലകളിൽ മെച്ചപ്പെട്ട സുരക്ഷ പ്രാപ്തമാക്കുന്നതിന് ഡ്രോണുകൾ ഉപയോഗിച്ച് പട്രോളിംഗ് ശ്രമങ്ങൾ വർദ്ധിപ്പിക്കുക.
അടിസ്ഥാന സൗകര്യ വികസനം
6000 കിലോ മീറ്ററുള്ള പുതിയ ട്രാക്കുകൾ കൂട്ടിച്ചേർക്കുക. ഇനിയും പൂർത്തിയാക്കാത്ത പദ്ധതികൾ 2025-26 വർഷത്തിൽ പൂർത്തിയാക്കുക. 160 കിലോ മീറ്റർ വേഗത കൈവരിക്കാൻ സാധിക്കുന്ന ഹൈ ഡെൻസിറ്റി നെറ്റ്വർക്കിലേക്കും വേഗതയും ശേഷിയും വർധിപ്പിക്കുന്നതിനായി 2×25 കെവി ഇലക്ട്രിക് ട്രാക്ഷൻ സിസ്റ്റത്തിലേക്കും മാറുക.
കോച്ചുകളുടെ എണ്ണം
1,700 ഇലക്ട്രിക് ലോക്കോമോട്ടീവുകളും 8,500 കോച്ചുകളും കൂട്ടിച്ചേർത്തുള്ള വിപുലീകരണം. ഇവയിൽ 4,000 നോൺ എസി കോച്ചുകൾ 100 അമൃത് ഭാരത് എക്സ്പ്രസ് കോച്ചുകൾ എന്നിവ ഉൾപ്പെടണം. 800 വന്ദേഭാരത് കോച്ചുകൾ, 1000 മെമു, വന്ദേ മെട്രോ കോച്ചുകൾ, ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോക്കോമോട്ടീവുകൾ. പത്തോളം വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ ഈ സാമ്പത്തിക വർഷം അവതരിപ്പിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വരുമാന ലക്ഷ്യങ്ങൾ
1,800 മില്യൺ ടൺ ചരക്ക് നീക്കം നടത്തി 2,00,000 കോടിയുടെ വരുമാനം. യാത്ര കോച്ചുകളിലൂടെ 90,000 കോടിയുടെ വരുമാനം. നിരക്ക് ഇതര വരുമാനം നിലവിലെ ?10,500 കോടിയിൽ നിന്ന് 10-15 ശതമാനം ആയി ഉയർത്തുന്നതിനുള്ള നൂതന സംരംഭങ്ങൾ അവതരിപ്പിക്കുക.
2024 ബഡ്ജറ്റ്
2024-25 ലെ യൂണിയൻ ബഡ്ജറ്റിൽ, ഇന്ത്യൻ റെയിൽവേയ്ക്ക് 2.62 ലക്ഷം കോടി രൂപയുടെ ബജറ്റ് വിഹിതം ലഭിച്ചിരുന്നു. ഇത് 2023-24 സാമ്പത്തിക വർഷത്തിലെ 2.40 ലക്ഷം കോടി രൂപ മൂലധന വിഹിതത്തിൽ നിന്ന് ഗണ്യമായ വർദ്ധനവാണ് രേഖപ്പെടുത്തിയത്.