മഹരാഷ്ട്രയിലെ പൂനെയിലാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. മരത്തിന് മുകളിൽ വലിയൊരു പാമ്പിനെ കണ്ടുവെന്നാണ് വിളിച്ചയാൾ പറഞ്ഞത്. പൂനെ സ്വദേശിയായ പാമ്പ് സംരക്ഷകൻ സുരേഷും നവീൻ റാക്കിയും ഒപ്പമുണ്ട്.
സ്ഥലത്തെത്തിയ ഉടൻ തന്നെ ഒരു മരത്തിന് മുകളിൽ പാമ്പിരിക്കുന്നത് വാവാ സുരേഷ് കണ്ടു. ഈ പാമ്പിനെ ഇതിനടുത്ത് മുമ്പും കണ്ടിരുന്നു എന്നാണ് വിളിച്ച വ്യക്തി പറഞ്ഞത്. പെരുമ്പാമ്പാണ് എന്നാണ് വിളിച്ചയാൾ സംശയം പറഞ്ഞിരുന്നത്. എന്നാൽ, അത് അപകടകാരിയായ കൂറ്റൻ അണലിയായിരുന്നു. ഇത്രയും വലിപ്പമുള്ള അണലിപ്പാമ്പ് കേരളത്തിൽ കണ്ടിട്ടില്ലെന്നാണ് വാവാ സുരേഷ് പറഞ്ഞത്. ഇണ ചേരുന്ന മാസമായതിനാൽ മറ്റൊരു അണലിപ്പാമ്പ് സമീപത്ത് തന്നെ കാണുമെന്നും വാവാ സുരേഷ് പറഞ്ഞു. കുറച്ച് പണിപ്പെട്ടാണ് മരത്തിൽ നിന്നും പാമ്പിനെ വാവാ സുരേഷ് പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തടിച്ച മാംസളമായ ശരീരമായതിനാൽ വട്ടക്കൂറ എന്നും ഇതിനെ പറയാറുണ്ട്. ആൺ പാമ്പിന്റെ വാൽ നീളം കൂടിയതും പെൺ പാമ്പിന്റെ വാൽ നീളം കുറഞ്ഞതുമാണ്. കുറ്റിക്കാടുകളിലും വയലുകളിലുമെല്ലാം ഇവയെ കാണാൻ സാധിക്കും. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.