കൊച്ചി: കെ എസ് ആർ ടി സി ബസിനടിയിൽ കുടുങ്ങിയ സ്ത്രീയ്ക്ക് ഗുരുതര പരിക്ക്. വൈക്കം സ്വദേശിനി ജീബയ്ക്കാണ് പരിക്കേറ്റത്. കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. ജീബ അശുപത്രിയിൽ ചികിത്സയിലാണ്.
ജീബ കെ എസ് ആർ ടി സി ബസിനടിയിൽപ്പെട്ടത് കാണാതെ, വണ്ടി 30 മീറ്ററോളം മുന്നോട്ടുപോയിരുന്നു. ഇതോടെയാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കെ എസ് ആർ ടി സി തട്ടി എസ് ഐയ്ക്ക് പരിക്ക്
ശബരിമല: റോഡ് മുറിച്ചു കടക്കുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐയ്ക്ക് കെ എസ് ആർ ടി സി ബസിടിച്ച് പരിക്കേറ്റു. പത്തനംതിട്ട ക്രൈംബ്രാഞ്ച് എസ് ഐ നജീബ് (52)നാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ നജീബിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്നലെ പുലർച്ചെ അഞ്ചിന് ഇലവുങ്കൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് മുന്നിലായിരുന്നു അപകടം. കാസർകോട് ഡിപ്പോയിൽ നിന്ന് സ്പെഷ്യൽ ഡ്യൂട്ടിയ്ക്കെത്തിച്ച ഫാസ്റ്റ് പാസഞ്ചർ ബസാണ് തട്ടിയത്. ചെങ്ങന്നൂരിൽ നിന്നും യാത്രക്കാരുമായി പമ്പയിലേക്ക് വരുമ്പോഴായിരുന്നു അപകടം. ബസ് തട്ടി റോഡരികിലേക്കാണ് എസ് ഐ വീണത്. ഇതിനാൽ വലിയ ദുരന്തം ഒഴിവായി.