വാഷിംഗ്ടൺ: ഇതിഹാസ താരങ്ങളായ സിൽവസ്റ്റർ സ്റ്റലോൺ, മെൽ ഗിബ്സൺ, ജോൺ വോയ്റ്റ് എന്നിവരെ ഹോളിവുഡ് ‘സ്പെഷ്യൽ അംബാസഡർ”മാരായി തിരഞ്ഞെടുത്ത് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോളിവുഡ് വ്യവസായത്തെ മുമ്പത്തേക്കാൾ ശക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നീക്കമെന്ന് ട്രംപ് പറയുന്നു. മൂവരും ട്രംപിന്റെ ദീർഘകാല അനുകൂലികൾ കൂടിയാണ്. കഴിഞ്ഞ നാല് വർഷമായി വിദേശ രാജ്യങ്ങൾക്ക് മുന്നിൽ നഷ്ടം നേരിട്ട ഹോളിവുഡിനെ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിൽ മൂവരും തന്റെ ദൂതന്മാരായി പ്രവർത്തിക്കുമെന്നും ട്രംപ് പറഞ്ഞു.