
മനുഷ്യനിര്‍മ്മിതിയായ പ്ലാസ്റ്റിക്ക് മനുഷ്യനും മൃഗങ്ങള്‍ക്കും അത് വഴി പ്രകൃതിക്ക് തന്നെ ഏറ്റവും ദേഷകരമായ ഒന്നായി മാറിത്തുടങ്ങിയെന്ന് പുറത്ത് വരുന്ന പഠനങ്ങള്‍ തെളിവ് നല്കുന്നു. ജപ്പാനിലും യുഎസിലും നടത്തിയ പഠനത്തില്‍ അവിടങ്ങളില്‍ പെയ്യുന്ന മഴയില്‍ പോലും നാനോ പ്ലാസ്റ്റിക്ക് കണങ്ങളുണ്ടെന്ന് കണ്ടെത്തിയത് അടുത്തകാലത്താണ്. അതുപോലെ തന്നെ നമ്മള് കുടിക്കാനായി വാങ്ങുന്ന ഒരു കുപ്പി വെള്ളത്തില്‍ 2,40,000 നാനോ പ്ലാസ്റ്റിക് കണങ്ങളുണ്ടെന്നും അടുത്ത കാലത്ത് കണ്ടെത്തിയിരുന്നു. അതോടൊപ്പം തന്നെ ഭൂമിയിലെ നദികളായ നദികളിലും സമുദ്രാന്തര്‍ ഭാഗങ്ങളിലും പ്ലാസ്റ്റിക് മാലിന്യം കണ്ടെത്തി തുടങ്ങിയിട്ട് കാലമേറെയായി. ഇത് സമുദ്രജീവികളെയും ഏറെ ദോഷകരമായി ബാധിക്കുന്നു. ഇതേസമയത്താണ് കഴിഞ്ഞ ആറ് വര്‍ഷമായി കഴുത്തില്‍ പ്ലാസ്റ്റിക് വളയവുമായി ജീവിക്കുകയായിരുന്ന ഒരു സീലിനെ കഴിഞ്ഞ ദിവസം മൃഗസംരക്ഷകര് രക്ഷപ്പെടുത്തിയത് വാര്‍ത്താ പ്രാധാന്യം നേടിയത്.
യുകെയിലെ കോണ്‍വാളില്‍ ഒരു സീലിനാണ് ആറ് വര്‍ഷത്തെ ദുരിത ജീവിതത്തില്‍ നിന്നും രക്ഷുപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. സീൽ റിസർച്ച് ട്രസ്റ്റ് (എസ്ആർടി) സർവേയർ ആൻഡി റോജേഴ്സ് ബ്രിട്ടന്റെ വടക്കൻ തീരത്ത് കമ്മ്യൂട്ടർ എന്ന് പേരുള്ള ചാരനിറത്തിലുള്ള മുതിർന്ന ആൺ സീലിനെ കണ്ടു. ആ സീലിന്റെ കഴുത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന വല ചുറ്റിപ്പിണഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. പിന്നാലെ അദ്ദേഹം അറിയിച്ചതനുസരിച്ച് ബ്രിട്ടീഷ് ഡൈവേഴ്സ് മറൈൻ ലൈഫ് റെസ്ക്യൂ (ബിഡിഎംഎൽആർ) അംഗങ്ങൾ സംഭവസ്ഥലത്തെത്തി. ഏറെ നേരത്തെ ശ്രമത്തിന് ശേഷം സീലിന്റെ കടുത്തില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട ഒരു പെയിന്റ് ടിന്നിന്റെ വളയും നീക്കം ചെയ്തെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സീലിന് കാര്യമായ പരിക്കുകളില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.
For six years this seal swam around with its neck trapped in a plastic hoop.
Now it’s free! Dan Jarvis from tells why they are so happy they’ve freed ‘Commuter’ from the ring.
— BBC Cornwall (@BBCCornwall)
2017 മുതല്‍ ഈ സീലിനെ നിരീക്ഷിച്ച് വരികയായിരുന്നെന്ന് എസ്ആര്‍ടി വോളന്റിയര്‍മാര്‍ പറഞ്ഞു. വടക്കന്‍ കോണ്‍വാള്‍ തീരത്ത് സ്ഥിരമായി എത്തുന്നതാണ് ഈ സീല്‍. അങ്ങനെയാണ് ഇതിന് സ്ഥിരമായി എത്തുന്നയാള്‍ എന്ന അര്‍ത്ഥത്തില്‍ കമ്മ്യൂട്ടര്‍ (Commuter) എന്ന പേര് നല്‍കിയത്. ഇത്തവണ രക്ഷാപ്രവര്‍ത്തനത്തിനിടെ സീല്‍ രക്ഷപ്പെട്ടിരുന്നെങ്കില്‍ അതിന്റെ കഴുത്തില്‍ നിന്നും വളയം നീക്കം ചെയ്യുന്നത് അസാധ്യമായേനെയെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. 200 കിലോയിലധികം ഭാരമുള്ള വലിയ മൃഗങ്ങളായതിനാൽ പ്രായപൂർത്തിയായ സീലുകൾ സുരക്ഷിതമായി പിടികൂടുന്നതും ഇത്തരം സാധനങ്ങള്‍ നീക്കം ചെയ്യുന്നതും രക്ഷാപ്രവർത്തകർക്ക് കൂടുതൽ അപകടസാധ്യതയുണ്ടെക്കുമെന്നും സംഘം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]