
റിയാദ്: സൗദി അറേബ്യയിൽ നിന്ന് റീഎൻട്രി വിസയിൽ പുറത്തുപോയി മടങ്ങാത്തവർക്കുള്ള മൂന്ന് വർഷ പ്രവേശന വിലക്ക് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് നീക്കി. സൗദിയിൽ തൊഴിൽ വിസയിലെത്തിയ ശേഷം എക്സിറ്റ് റീഎൻട്രി വിസയിൽ പുറത്തുപോയി വിസയുടെ കാലാവധിക്കുള്ളിൽ തിരിച്ചുവരാത്തവർക്ക് മൂന്ന് വർഷത്തെ പ്രവേശന വിലക്കുണ്ടായിരുന്നു. അതാണ് ഇപ്പോൾ ഒഴിവാക്കിയത്.
രാജ്യത്തെ വിവിധ മേഖലകളിലെ കര, വ്യാമ, കടൽ പ്രവേശന കവാടങ്ങളിലെ പാസ്പോർട്ട് ഒാഫീസുകളെ ഇത് സംബന്ധിച്ച് വിവരമറിയിച്ചതായി പാസ്പോർട്ട് വകുപ്പിനെ ഉദ്ധരിച്ച് അറബി പത്രമായ അൽവത്വൻ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച (ജനുവരി 16) മുതൽ ഈ നിരോധം റദ്ദാക്കാൻ ആവശ്യപ്പെട്ട് ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും പ്രവേശന കവാടങ്ങളിലെ എമിഗ്രേഷൻ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. എന്നാൽ ചില കർശന നിബന്ധനകൾക്ക് വിധേയമായിട്ടാണ് പ്രവേശന വിലക്ക് നീക്കുക.
Read Also –
ചെറിയ പെരുന്നാൾ, ബലിപെരുന്നാൾ അവധികളിൽ മാറ്റം; ഇനി അഞ്ചു ദിവസം വീതം, ഭേദഗതി വരുത്തി സൗദി മന്ത്രിസഭാ യോഗം
റിയാദ്: സൗദി അറേബ്യയിൽ ചെറിയ പെരുന്നാൾ, ബലിപ്പെരുന്നാൾ അവധികളിൽ മാറ്റം വരുത്തി. ചൊവ്വാഴ്ച റിയാദിൽ സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗമാണ് സർക്കാർ തലത്തിലുള്ള ഈദുൽ ഫിത്വർ, ഇൗദുൽ അദ്ഹ ഔദ്യോഗിക അവധി പരമാവധി അഞ്ച് ദിവസങ്ങളായി ചുരുക്കി ഭേദഗതി വരുത്തിയത്. അബുദാബി കൊമേഴ്സ്യൽ ബാങ്കിന് രാജ്യത്ത് ബാങ്കിങ് പ്രവർത്തനം നടത്താൻ അനുമതി നൽകാനും മന്ത്രിസഭ തീരുമാനിച്ചു. ഒരു ശാഖ തുറക്കുന്നതിന് ലൈസൻസ് അനുവദിക്കാനാണ് അംഗീകാരം നൽകിയത്.
ᐧ
Last Updated Jan 18, 2024, 11:41 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]