
ആലപ്പുഴ: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. മാവേലിക്കര കുറത്തികാട് ഹൈസ്കൂള്‍ ജങ്ഷനില്‍ ചൊവ്വ രാത്രി 9.15നായിരുന്നു സംഭവം. ചെറുകുന്നം നെടുവേലില്‍ തെക്കതില്‍ സന്തോഷിന്റെയും കവിതയുടെയും മകന് മകന് അതുല്‍ സന്തോഷ് (20) ആണ് മരിച്ചത്.
ബൈക്കിൽ ഒപ്പമുണ്ടായിരുന്ന കുറത്തികാട് ആരോമല്‍ ഭവനത്തില്‍ രാജീവിന്റെയും വസന്തയുടെയും മകന് ആരോമല്‍ (21) തലയ്ക്ക് ഗുരുതര പരിക്കേറ്റ് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്കില്‍ വരവെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇരുവരെയും മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തും മുമ്പു തന്നെ അതുല്‍ മരിച്ചിരുന്നു. സംസ്കാരം നടന്നു. സഹോദരി – അനാമിക.
Last Updated Jan 17, 2024, 10:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]