
ന്യൂഡൽഹി: പണം കൊടുക്കാതെ 15 ദിവസം ആഡംബര ഹോട്ടലിൽ താമസിച്ചെന്ന് യുവതിക്കെതിരെ പരാതി. ഡല്‍ഹി എയര്‍പോര്‍ട്ടിന് സമീപത്തെ എയറോ സിറ്റിയിലുള്ള പുൾമാൻ ഹോട്ടൽ അധികൃതരാണ് ബുധനാഴ്ച പരാതിയുമായി പൊലീസിനെ സമീപിച്ചത്. പണം നൽകുന്ന കാര്യം അന്വേഷിച്ചപ്പോൾ യുവതി ജീവനക്കാരെ തല്ലിയതായും തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തതയാണ് പരാതിയിൽ ആരോപിക്കുന്നത്.
ആന്ധ്രപ്രദേശ് സ്വദേശിനിയായ 37 വയസുകാരിക്കെതിരെയാണ് പരാതി. ജാന്‍സി റാണി സാമുവൽ എന്ന പേരിലാണ് യുവതി ഹോട്ടലിൽ മുറിയെടുത്തത്. ഹോട്ടലിലെ സേവനങ്ങള്‍ സ്വീകരിച്ചതിന് പണം നല്‍കിയത് വ്യാജ പണമിടപാട് രീതികളിലൂടെ ആയിരുന്നുവെന്നാണ് ഹോട്ടൽ അധികൃതര്‍ നല്കിയ പരാതിയിൽ ആരോപിക്കുന്നത്. പണം ലഭിക്കാതെ വന്നതോടെ പിന്നീട് ജീവനക്കാര്‍ യുവതിയോട് പണം ആവശ്യപ്പെട്ടു. ഇതോടെ ജീവനക്കാരെ മര്‍ദിച്ച് ഹോട്ടലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നുണ്ട്. ഇന്ദിരാഗാന്ധി എയര്‍ പോര്‍ട്ട് പൊലീസ് പരാതി സ്വീകരിച്ച് വഞ്ചനാ കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.
Last Updated Jan 18, 2024, 8:50 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]