
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അഥവാ ബിപി അത്ര നിസാരക്കാരനല്ല. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
കഠിനമായ തലവേദനയാണ് ഉയര്‍ന്ന രക്തസമ്മർദ്ദത്തിന്റെ ഒരു പ്രധാന ലക്ഷണം. എല്ലാ തലവേദനയും ഇതു മൂലമാകില്ല. എന്നാല്‍ അകാരണമായ തലവദന ഇടയ്ക്കിടെ വരുന്നുണ്ടെങ്കില്‍, ഒരു ഡോക്ടറെ കാണുക.
രണ്ട്…
ചിലരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം നെഞ്ചുവേദനയും ഉണ്ടാകാം.
മൂന്ന്…
ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ചിലരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം ഉണ്ടാകാം.
നാല്…
മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ മറ്റൊരു ലക്ഷണമാണ്.
അഞ്ച്…
ചിലരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം കാലുകളിലേയ്ക്കും കൈകളിലേയ്ക്കുമുള്ള സുഗമമായ രക്തപ്രവാഹം തടസപ്പെടാനുള്ള സാധ്യത ഏറെയാണ്. നടക്കുമ്പോള്‍ കാലുവേദന, തണുത്ത കൈകാലുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഇതുമൂലം ഉണ്ടാകാം.
ആറ്…
കാഴ്ച മങ്ങലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണമായി കാണപ്പെടാറുണ്ട്.
ഏഴ്…
തലക്കറക്കം, ഛര്‍ദ്ദി തുടങ്ങിയവയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം ഉണ്ടാകാം.
എട്ട്…
ക്ഷീണവും തളര്‍ച്ചയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]