
തിരുവനന്തപുരം- പോരാട്ടം തുടരുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പൂജപ്പുര ജയിലില്‍ നിന്നും പുറത്തിറങ്ങിയ അദ്ദേഹം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു.
അധികാരത്തിന്റെ രുചി അറിയുന്നവര്‍ സിംഹാസനത്തില്‍ നിന്ന് ഒഴിയൂ ജനം പിന്നാലെയുണ്ടെന്നുള്ള എം മുകുന്ദന്റെ വാക്കുകള്‍ കടമെടുക്കാനും രാഹുല്‍ മാങ്കൂട്ടത്തില്‍ മറന്നില്ല. നാടിന്റെ രാജാവാണെന്നാണ് പിണറായി വിജയന് കരുതുന്നതെന്നും രാഹുല്‍ പറഞ്ഞു. എല്ലാവരോടും നന്ദി പറയുന്നതായും പോരാട്ടം തുടരുമെന്നും അദ്ദേഹം വിശദമാക്കി. കിരീടം താഴെവെക്കൂ ജനക്കൂട്ടം പിറകെയുണ്ട് എന്ന എം മുകുന്ദന്റെ വാക്കുകള്‍ ഓര്‍മപ്പെടുത്തിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
