
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ ; ‘ കിരീടം താഴെ വെക്കണമെന്നും ‘ജനങ്ങള്‍ പിന്നാലെയുണ്ടെന്നും കേരളത്തിന്റെ ‘രാജാവ്’ ഓര്‍ക്കണമെന്നും രാഹുൽ
തിരുവനന്തപുരം: ജയില്‍മോചിതനായതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍.കിരീടം താഴെ വെക്കണമെന്നും ജനങ്ങള്‍ പിന്നാലെയുണ്ടെന്നും കേരളത്തിന്റെ ‘രാജാവ്’ ഓര്‍ക്കണമെന്നും പിണറായി വിജയന്റെ പേരെടുത്ത് പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ജയില്‍മോചിതനായ ഉടൻ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്കിയ സ്വീകരണത്തിന് ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ അമ്മ ഉള്‍പ്പെടെ എല്ലാ അമ്മമാരോടും നന്ദിയുണ്ട്. ഫാസിസ്റ്റ് സര്‍ക്കാരിനെതിരായ പോരാട്ടം തുടരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പിണറായി കിരീടം താഴെ വയ്ക്കണം. ജനങ്ങള്‍ പിന്നാലെയുണ്ട്. ഇനിയും സമരം കൊണ്ട് ജയില്‍ നിറക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.
‘ഒമ്ബത് ദിവസത്തെയല്ല, ജീവപര്യന്തം ജയിലിലിട്ടാലും ഫാസിസ്റ്റ് സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ ഒരടി പോലും പിറകോട്ട് പോകാൻ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനം ഒരുക്കമല്ല. എത്രയൊക്കെ ഇരുമ്ബഴിക്കുള്ളിലാക്കിയാലും പ്രവര്‍ത്തകരെ കല്യാശ്ശേരി മുതല്‍ തിരുവനന്തപുരം വരെ തല്ലിയൊതുക്കിയാലും, നാടിനും ജനങ്ങള്‍ക്കും വേണ്ടി യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ട് പോകില്ല, രാഹുല്‍ പറഞ്ഞു.
കഴിഞ്ഞ ഒമ്ബതുദിവസവും അതിന് മുമ്ബും നിര്‍ലോഭമായ പിന്തുണ നല്കിയ എന്റെ അമ്മ ഉള്‍പ്പെടെയുള്ള ഈ നാട്ടിലെ മുഴുവൻ അമ്മമാരോടും, മുഴുവൻ മലയാളികളോടുമുള്ള നന്ദി, വരും ദിവസങ്ങളിലെ ശക്തമായ പോരാട്ടത്തിലൂടെ പ്രതിഫലിപ്പിക്കും. ഒരൊറ്റ കാര്യം. ഈ നാടുവാഴുന്ന രാജാവാണെന്ന് വിചാരിക്കുന്ന പിണറായി വിജയനോട് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. കിരീടം താഴെ വെക്കുക, ജനങ്ങള്‍ പിന്നാലെയുണ്ടെന്ന് കേരളത്തിന്റെ ‘രാജാവ്’ ഓര്‍ക്കണം.’ -രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
വൈകിട്ട് ജാമ്യം ലഭിച്ചെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കി ജയിലിന് പുറത്തിറങ്ങുമ്ബോള്‍ രാത്രി 9 മണി കഴിഞ്ഞിരുന്നു. നാല് കേസുകളിലും ഉപാധികളോടെയാണ് രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്. രാഹുല്‍ റിമാൻഡില്‍ കഴിഞ്ഞിരുന്ന പൂജപ്പുര ജയിലിന് മുന്നില്‍ സ്വീകരിക്കാൻ യൂത്ത് കോണ്‍?ഗ്രസ് പ്രവര്‍ത്തകരുടെ വൻ നിരതന്നെയുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ക്കൊപ്പം ദേശീയ അധ്യക്ഷൻ ബിവി ശ്രീനിവാസ്, ഷാഫി പറമ്ബില്‍ എംഎല്‍എ, പിസി വിഷ്ണുനാഥ് തുടങ്ങിയവരും സ്വീകരിക്കാനെത്തിയിരുന്നു.
രാഹുലിനെതിരെ ചുമത്തിയ എല്ലാ കേസുകളിലും ഇന്നാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത, സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമ കേസിലും ഡിജിപി ഓഫീസ് സംഘര്‍ഷ കേസിലും ജാമ്യം ലഭിച്ചു. സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ പേരിലെടുത്ത പുതിയ രണ്ട് കേസുകളില്‍ ഇന്നലെ രാഹുലിന് ജാമ്യം കിട്ടിയിരുന്നു. ഇന്ന് ഉച്ചയ്ക്കുശേഷം രണ്ടു കേസുകളില്‍ കൂടി ജാമ്യം ലഭിച്ചതോടെയാണ് രാഹുലിന് ജയിലില്‍നിന്ന് പുറത്തിറങ്ങാനുള്ള വഴിയൊരുങ്ങിയത്. ഏറ്റവും ഒടുവിലായി ഇന്ന് വൈകിട്ട് സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. 25000 രൂപ കെട്ടിവെക്കണം, എല്ലാ ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് സിജെഎം കോടതി ജാമ്യം അനുവദിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]