

താല്‍ക്കാലികമാണെങ്കിലും അഡീഷണല്‍ ചുമതലയാണെങ്കിലും മുന്‍കൂര്‍ അനുമതി വേണം….! ഡോ. സിസാ തോമസിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്; തീരുമാനം എ.ജിയുടെ നിയമോപദേശപ്രകാരം
കൊച്ചി: സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്ന ഡോ. സിസാ തോമസിനെതിരെയുള്ള അച്ചടക്കനടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും.
അഡ്വക്കേറ്റ് ജനറലിന്റെ (എ.ജി.) നിയമോപദേശ പ്രകാരമാണിത്.
സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വി.സി. സ്ഥാനമേറ്റെടുത്ത ഡോ. സിസയുടെ നടപടി കേരള സര്‍വീസ്ചട്ടം സെക്ഷന്‍ 13 (7) ന്റെ ലംഘനവും പെരുമാറ്റദൂഷ്യവുമാണ്. ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചിട്ടില്ല.
വി.സി. പദവി താല്ക്കാലികമാണെന്നു പറഞ്ഞൊഴിയാന്‍ ഡോ. സിസ ശ്രമിക്കുകയാണ്. താല്‍ക്കാലികമാണെങ്കിലും അഡീഷണല്‍ ചുമതലയാണെങ്കിലും മുന്‍കൂര്‍ അനുമതി വേണമെന്നും സര്‍ക്കാര്‍ വാദിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നടത്തിയ താല്‍ക്കാലിക നിയമനത്തില്‍ തനിക്കു പങ്കില്ലെന്ന സിസയുടെ വാദം നിലനില്‍ക്കില്ല. നിസഹായയാണെന്ന വാദവും അംഗീകരിക്കാന്‍ കഴിയില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]