
ഒരിടവേളയ്ക്ക് ശേഷം ജയറാം മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു ഓസ്ലർ. മിഥുൻ മാനുവലിന്റെ ത്രില്ലർ ചിത്രത്തില്‍ മമ്മൂട്ടിയുടെ അതിഥി വേഷം കൂടിയായപ്പോൾ ചിത്രത്തിന് ഗംഭീര വരവേൽപ്പ്. ഒടുവിൽ 2024ലെ ആദ്യ ഹിറ്റ് എന്ന ഖ്യാതിയും ഓസ്ലർ സ്വന്തമാക്കി. തിയറ്ററുകളിൽ ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെ സക്സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചിത്രത്തിലെ പ്രധാന രംഗങ്ങൾ കോർത്തിണക്കിയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ഒപ്പം മമ്മൂട്ടിയുടെ ചിത്രത്തിലെ മാസ് ഡയലോഗും എൻട്രിയും എല്ലാം വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നിരവധി പേരാണ് ഓസ്ലറെ പുകഴ്ത്തി കൊണ്ട് രംഗത്ത് എത്തിയത്.
2024 ജനുവരി പതിനൊന്നിന് ആണ് ജയറാം ചിത്രം തിയറ്ററുകളില്‍ എത്തിയത്. അബ്രഹാം ഓസ്ലർ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഓസ്ലറില് മമ്മൂട്ടി ഉണ്ടോ ഇല്ലയോ എന്ന തരത്തില്‍ വലിയ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഒടുവില്‍ ഒരു യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ജയറാം തന്നെ അക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. ശേഷം തിയറ്ററില്‍ എത്തിയ എല്ലാവരും മമ്മൂട്ടിയുടെ എന്‍ട്രിക്കായി കാത്തിരുന്നു. ഒടുവില്‍ മമ്മൂട്ടി സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ തിയറ്ററില്‍ വന്‍ ആരവമായിരുന്നു തീര്‍ത്തത്.
അലക്സാണ്ടര്‍ ജോസഫ് എന്നായിരുന്നു മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. ഡോ. രണ്‍ധീര്‍ കൃഷ്ണന് ആണ് ഓസ്ലറിന്റെ തിരക്കഥാകൃത്ത്. മമ്മൂട്ടി, ജയറാം എന്നിവര്‍ക്ക് പുറമെ അനശ്വര രാജന്, ദിലീപ് പോത്തന്, ജഗദീഷ്, സെന്തില്‍, അനൂപ് മേനോന്, സൈജു കുറിപ്പ്, ആര്യ സലീം തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തി. ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും മിന്നി. ജിജിസിയില്‍ അടക്കം മികച്ച കളക്ഷനാണ് ഓസ്ലറിന് ലഭിക്കുന്നത്.
Last Updated Jan 17, 2024, 8:12 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]