
ഇടുക്കി: ഇടുക്കി പൂപ്പാറയിൽ പന്നിയാര്‍ പുഴയിൽ ഒഴുക്കിൽ പെട്ട് രണ്ടര വയസ്സുകാരൻ മരിച്ചു. മൂലത്തറ സ്വദേശി കണ്ണൻറെ മകൻ മിത്രനാണ് മരിച്ചത്. പന്നിയാര്‍ പുഴയോട് ചേര്‍ന്നാണ് ഇവരുടെ വീട്. അഞ്ചു വയസ്സുള്ള സഹോദരനൊപ്പം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പുഴയിലേക്ക് ഇറങ്ങി. വിവരമറിയിക്കാൻ സഹോദരൻ അമ്മയെ വിളിച്ചു കൊണ്ടുവന്നപ്പോഴേക്കും മിത്രൻ ഒഴുക്കിൽ പെട്ടിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ശാന്തൻപാറ പഞ്ചായത്ത് ആർആർടിയും പോലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Last Updated Jan 17, 2024, 5:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]