
കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം നടി അമ്പിളി ദേവി മലയാള ടെലിവിഷനില്‍ സജീവമായിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിലൂടെയും യുട്യൂബ് ചാനലിലൂടെയുമായി തന്റെയും കുഞ്ഞുങ്ങളുടെയും വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുമുണ്ട്. അഭിനയവും നൃത്തവുമൊക്കെ ഒന്നിച്ച് കൊണ്ട് പോവുന്നതിനിടയിലാണ് അമ്പിളിയുടെ ജീവിതത്തില്‍ ചില പ്രശ്നങ്ങളുണ്ടാവുന്നത്. രണ്ടാമതും നടി വിവാഹിതയാവുകയും അതിനോട് അനുബന്ധിച്ച് വലിയ പ്രശ്നങ്ങള്‍ നടക്കുകയുമൊക്കെ ചെയ്തത് പുറംലോകം അറിഞ്ഞിരുന്നു.
ഇതേ തുടർന്ന് അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും നടി ശക്തമായ തിരിച്ച് വരവ് നടത്തി. ഇപ്പോള്‍ കനല്‍പ്പൂവ് എന്ന സീരിയലിലാണ് നടി അഭിനയിക്കുന്നത്. ലൊക്കേഷൻ വിശേഷങ്ങളെല്ലാം പതിവായി തന്നെ അമ്പിളി ദേവി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ അമ്പിളി ദേവി പങ്കുവെച്ച റീലാണ് വൈറലാകുന്നത്. വളരെ പ്രസന്നവതിയായി കസവു സാരിയുടുത്ത് സുന്ദരിയായാണ് റീലിൽ താരം എത്തുന്നത്. ഗാനത്തിനൊപ്പം അഭിനയിക്കുകയാണ് താരം. ഡ്രാഫ്റ്റ് ക്ലിയറിങ് എന്നാണ് ക്യാപ്ഷനായി നൽകിയിരിക്കുന്നത്. ഇത്ര നല്ല വീഡിയോ എന്താണ് പോസ്റ്റ് ചെയ്യാൻ വിട്ടുപോയതെന്ന സംശയത്തിലാണ് ആരാധകർ. സെറ്റ് സാരി, മലയാളം മെലഡീ തുടങ്ങിയ ഹാഷ് ടാഗുകളിലാണ് റീൽ പങ്കുവെച്ചിരിക്കുന്നത്.
അടുത്തിടെ മകൻ അജുക്കുട്ടന്റെ പിറന്നാൾ ദിനത്തിൽ താരം പങ്കുവെച്ച വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. മക്കൾക്കൊപ്പം കളിചിരികളുമായി സമയം ചെലവഴിക്കുന്നതും അവരെ ലാളിക്കുകയും ചെയ്യുന്നതായിരുന്നു വീഡിയോ. നമ്മുടെ ജീവിതത്തില്‍ എത്ര വിഷമങ്ങള്‍ ഉണ്ടങ്കിലും നമ്മുടെ മക്കളുടെ കളിയും ചിരിയുമൊക്കെ കണ്ടാല്‍ ആ സങ്കടങ്ങളൊക്കെ പോകുമെന്നാണ് അമ്പിളി പറഞ്ഞിട്ടുള്ളത്. ജീവിതത്തില്‍ ഒരുപാട് വിഷമങ്ങള്‍ ഉണ്ടായപ്പോള്‍ ജീവിതം തന്നെ വേണ്ടെന്ന് തോന്നിപോയ നിമിഷങ്ങള്‍ ഉണ്ടായിരുന്നു. അപ്പോഴൊക്കെ മക്കളാണ് തനിക്ക് ശക്തി നല്‍കിയതെന്നും നടി പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]