മലപ്പുറം: സാധാരണക്കാരെപോലെയല്ല കാഴ്ചാ പരിമിതർ. ഒരു ദിവസത്തിൽ അവർ നേരിടുന്നത് നിരവധി പ്രതിസന്ധികളാണ്. ഇതൊക്കെ എല്ലാവരും ഒന്ന് മനസ്സിലാക്കാൻ വേണ്ടിയുള്ള ഉദ്യമത്തിലാണ് മലപ്പുറം കളക്ടറേറ്റ്. ഇതിനായി ഇപ്പോൾ മലപ്പുറം കളക്ടറേറ്റിൽ ഡാർക്ക് റൂം സജ്ജീകരിച്ചിക്കുകയാണ്. കാഴ്ചാപരിമിതർ നിത്യജീവിതത്തിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ നേരിട്ടനുഭവിക്കാൻ മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അകക്കാഴ്ച എന്ന പേരിൽ സജ്ജീകരിച്ച ഡാർക്ക് റൂം ജില്ലാ കളക്ടർ വി ആർ വിനോദാണ് ഉദ്ഘാടനം ചെയ്തത്. അസിസ്റ്റന്റ് കളക്ടർ വി എം ആര്യ, സാമൂഹ്യനീതി ഓഫീസർ ഷീബ മുംതാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
രണ്ട് വ്യാഴവട്ടം, 24 വർഷങ്ങൾക്കിപ്പുറം തൊഴിലാളികളുടെ അവസാന പ്രതീക്ഷയും കഴിഞ്ഞു! ടീ ഫാക്ടറികൾ പൊളിക്കൽ തുടങ്ങി
കാഴ്ചാപരിമിതരുടെ പ്രയാസങ്ങൾ നേരിട്ട് മനസ്സിലാക്കാൻ സാധിക്കും വിധത്തിലുള്ള ഡാർക്ക് റൂം അനുഭവം നേരിട്ടറിയാൻ നിരവധി പേരാണ് എത്തിയത്. ഭിന്നശേഷിക്കാർക്ക് വേണ്ടി ഭാവനാപൂർണമായ നിരവധി പദ്ധതികൾ ജില്ലാ ഭരണകൂടം ആവിഷ്കരിച്ചുവരുന്നുണ്ട്. അത്തരത്തിൽ കാഴ്ചാപരിമിതരുടെ പ്രയാസങ്ങൾ മനസ്സിലാക്കുകയും അവരെ ചേർത്തുപിടിക്കുകയും ചെയ്യുന്നതിനാണ് അകക്കാഴ്ച എന്ന പേരിൽ ഡാർക്ക് റൂം അനുഭവം ആവിഷ്കരിച്ചത്. സാമൂഹ്യനീതി വകുപ്പിന്റെ മുൻകൈയിൽ വടകര ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റ്, കോഴിക്കോട് ആസ്റ്റർ വളന്റിയേഴ്സ്, അബേറ്റ് കണ്ണാശുപത്രി എന്നിവർ ചേർന്നാണ് ഡാർക്ക് റൂം ഒരുക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
വിശദ വിവരങ്ങൾ ഇങ്ങനെ
കാഴ്ചാപരിമിതരുടെ പ്രയാസങ്ങൾ നേരിട്ട് മനസ്സിലാക്കാൻ സാധിക്കും വിധത്തിലുള്ള ഡാർക്ക് റൂം അനുഭവം നേരിട്ടറിയാൻ നിരവധി പേരാണ് എത്തിയത്. ഭിന്നശേഷിക്കാർക്ക് വേണ്ടി ഭാവനാപൂർണമായ നിരവധി പദ്ധതികൾ ജില്ലാ ഭരണകൂടം ആവിഷ്കരിച്ചുവരുന്നുണ്ട്. അത്തരത്തിൽ കാഴ്ചാപരിമിതരുടെ പ്രയാസങ്ങൾ മനസ്സിലാക്കുകയും അവരെ ചേർത്തുപിടിക്കുകയും ചെയ്യുന്നതിനാണ് അകക്കാഴ്ച എന്ന പേരിൽ ഡാർക്ക് റൂം അനുഭവം ആവിഷ്കരിച്ചത്. സാമൂഹ്യനീതി വകുപ്പിന്റെ മുൻകൈയിൽ വടകര ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റ്, കോഴിക്കോട് ആസ്റ്റർ വളന്റിയേഴ്സ്, അബേറ്റ് കണ്ണാശുപത്രി എന്നിവർ ചേർന്നാണ് ഡാർക്ക് റൂം ഒരുക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]