
ചരിത്രം അറിയാമെങ്കിൽ ഗവർണർ SFI പ്രവർത്തകരെ ക്രിമിനൽ എന്ന് വിളിക്കില്ലായിരുന്നുവെന്ന് സ്പീക്കർ എ എൻ ഷംസീർ. ഗവർണറുടെ പേരക്കുട്ടിയുടെ പ്രായമാണ് SFI പ്രവർത്തകർക്ക്. SFIയുടേത് സ്വാഭാവിക പ്രതിഷേധമാണ്. അത് അതിന്റെ സ്പിരിറ്റിൽ കണ്ടാൽ മതി.(AN Shamseer Against Arif Mohammad Khan)
ജനാധിപത്യ രീതിയിൽ സമരം നടത്താൻ എസ്എഫ്ഐക്ക് അവകാശമുണ്ടെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബാനർ ഉയർത്തുന്നത് പ്രതിഷേധത്തിന്റെ ഭാഗമാണെന്നും സ്പീക്കര്‍ പറഞ്ഞു. ജനാധിപത്യപരമായ പ്രതിഷേധങ്ങളിലൂടെ വളർന്നു വന്ന പ്രസ്ഥാനമാണ് എസ്എഫ്ഐ. അതിനെ ഗവർണർ ആ രീതിയിൽ കാണണം. ക്രിമിനൽ സംഘമല്ലെന്നും സ്പീക്കർ എ എൻ ഷംസീർ വ്യക്തമാക്കി.
Read Also :
കാവിവത്ക്കരണത്തിന് ശ്രമിക്കുന്നുവെന്നാരോപിച്ച് കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് എസ്എഫ്ഐ. എന്നാൽ ക്യാമ്പസിൽ എസ് എഫ് എസ് എഫ് ഐ ബാനർ കെട്ടിയതിൽ വൈസ് ചാൻസലറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഉടൻ ബാനറുകൾ നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights: AN Shamseer Against Arif Mohammad Khan
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]